Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേരില്‍ വീണ്ടും തട്ടിപ്പ്; മീശോയുടെ ഉപഭോക്താക്കള്‍ തട്ടിപ്പിനിരയായി, ക്യാഷ് പ്രൈസ് ലഭിച്ചുവെന്ന് കത്ത്

കത്ത് ലഭിച്ച ഭൂരിഭാഗം ആളുകള്‍ക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നു. വലിയ തുക സമ്മാനം ലഭിച്ചിരിക്കുന്നതിനാല്‍ ലോട്ടറി ആക്ട് അനുസരിച്ചുള്ള നികുതി അടക്കുന്നതിനായി ആവശ്യപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 02:48 pm IST
in Business

തൃശൂര്‍: പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് കമ്പനിയായ മീശോയുടെ പേരില്‍ തട്ടിപ്പു നടക്കുന്നതായി പരാതി. മീശോ വ്യാപാര വെബ്സൈറ്റില്‍ നിന്നും അടുത്തിടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ തൃശൂരിലെ ഏതാനും ഉപഭോക്താക്കളുടെ മേല്‍വിലാസത്തില്‍ ഒരു കത്ത് ലഭിച്ചിരുന്നു. ഈ കത്തില്‍, മീശോയുടെ ഉപഭോക്താക്കള്‍ എന്ന നിലയ്‌ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു എന്ന അറിയിപ്പാണ് ഉണ്ടായിരുന്നത്.  

ഇതിനോടൊപ്പം ഒരു സ്‌ക്രാച്ച് കാര്‍ഡും ഉണ്ടായിരിക്കും. സ്‌ക്രാച്ച് കാര്‍ഡ് ഉരസി നോക്കിയതിനുശേഷം ക്യാഷ് പ്രൈസ് ആണ് ലഭിച്ചിരിക്കുന്നതെങ്കില്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാന്‍കാര്‍ഡ് നമ്പര്‍, ബാങ്ക് വിലാസം തുടങ്ങിയവ രേഖപ്പെടുത്തി, മീശോ കമ്പനിക്ക് ഇ-മെയിലിലൂടേയോ, വാട്സ് ആപ്പിലോ അയച്ചു നല്‍കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ച ഭൂരിഭാഗം ആളുകള്‍ക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നു. വലിയ തുക സമ്മാനം ലഭിച്ചിരിക്കുന്നതിനാല്‍ ലോട്ടറി ആക്ട് അനുസരിച്ചുള്ള നികുതി അടക്കുന്നതിനായി ആവശ്യപ്പെടും.  

നികുതി തുക അടച്ചു കഴിഞ്ഞാല്‍, പ്രോസസിങ്ങ് ഫീസ് തുടങ്ങിയ മറ്റ് ഫീസുകളുടെ പേരുപറഞ്ഞ് പിന്നേയും ഉപഭോക്താവില്‍ നിന്നും പണം ഈടാക്കും. വളരെ വലിയ തുക ലഭിക്കുമെന്ന വിശ്വാസത്തില്‍ ഉപഭോക്താവ് പല ഘട്ടങ്ങളിലായി ചെറിയ തുകകളായി പണം കൈമാറുകയും, അത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നഷ്ടപ്പെടുന്നതിനാല്‍ പിന്‍ നമ്പറും, ഒടിപിയും കരസ്ഥമാക്കി, തട്ടിപ്പു നടക്കുന്നതിനും സാധ്യതയുണ്ട്.  

ഉപഭോക്താക്കളുടെ വിശ്വാസം ലഭിക്കുന്നതിനായി ബാങ്ക് ലോഗോയും ട്രേഡ് മാര്‍ക്കുകളും വ്യാജ സീലും ഒപ്പും തട്ടിപ്പുകാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മുന്‍നിര ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ പേ തുടങ്ങിയവയുടേയും ട്രേഡ്മാര്‍ക്ക് ചിഹ്നങ്ങള്‍ പതിച്ചതായി പരാതിക്കാര്‍ പറയുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നു ?

പ്രമുഖ ഇ-കോമേഴ്സ് വ്യാപാര വെബ്സൈറ്റുകളില്‍ നല്‍കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതായി സൈബര്‍ ക്രൈം വിഭാഗം സംശയം പ്രകടിപ്പിച്ചു. ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന ഡെലിവറി വിലാസത്തിലാണ് തട്ടിപ്പുകാര്‍ കത്തുകള്‍ അയച്ചു നല്‍കുന്നത്.  അതിനാല്‍ കത്ത് യഥാര്‍ത്ഥത്തിലുള്ളതാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.  കൊറിയര്‍ സ്ഥാപനങ്ങളില്‍ നിന്നോ, ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ നിന്നോ ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ പേരും വിലാസവും ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസുകള്‍ അടിച്ചുമാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Tags: അഴിമതിe-commerceMeesho
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

India

ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ‘നേട്ടത്തെക്കാള്‍ കൂടുതല്‍ കോട്ടം, അഭിമാനകരമല്ല ആശങ്കാജനകം’

Business

ഫ്‌ളിപ്കാര്‍ട്ടില്‍ 35കോടി ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍; ഇ-കൊമേഴ്സ് രംഗത്തെ മത്സരത്തില്‍ മുന്നേറാന്‍ ഫ്ലിപ് കാര്‍ട്ട്

India

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുപ്പ് ആവേശം പടർന്നു: ഓൺലൈനിൽ പാർട്ടി വസ്തുക്കളുടെ കുത്തൊഴുക്ക്

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.