പാലക്കാട്: തങ്കം ആശുപ്ത്രിയക്കെതിരെ വീണ്ടും കടുത്ത ആരോപണം. നടുവേദനയ്ക്കായി എത്തിയ രോഗിയ്ക്ക് ക്യാന്‍സറിനുളള മരുന്നാണ് നല്‍കിയതെന്നും, പാര്‍ശ്വഫലങ്ങള്‍ മൂലമാണ് രോഗിമരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.പഴമ്പാലക്കോട് സ്വദേശിനി സാവിത്രിയാണ് മരുന്ന് മാറി നല്‍കിയത് മൂലം മരണപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഫെബ്രവരിയിലാണ് സംഭവം ഉണ്ടായത്.
ഫെബ്രവരി അഞ്ചിന് നടുവേദനയെത്തുടര്‍ന്ന് സാവിത്രിയെ തങ്കം ആശുപ്ത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്.അവിടെ നിന്ന് മരുന്ന് നല്കി. മരുന്ന് കഴിച്ചത് മുതല്‍ ശരീരിക അസ്വസ്ഥതകളും, ശരീരമാസകലം പുണ്ണ് ഉണ്ടാവുകയും ചെയ്തു.മറ്റൊരാശുപ്ത്രില് നടത്തിയ പരിശോധനയില്‍ മരുന്ന് മാറിയതായി കണ്ടെത്തി.അവസ്ഥ ഗുരുതരമായ സാവിത്രി മരിച്ചു. മരണശേഷം കുടുംബം പോലീസില്‍ പരാതി നല്കി.എന്നാല്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല.ആശുപത്രി അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി സാവിത്രിയുടെ ഭര്‍ത്താവ് മോഹനന് പറയുന്നു.
മരുന്ന് മാറി നല്‍കിയതോടെ ശരീരത്തില്‍ പുണ്ണ് ഉണ്ടാവുകയും, രക്തംവരുകയും ചെയ്തു, ആഹാരം കഴിക്കാന്‍ സാധിച്ചിരുന്നില്ല.വിദഗ്ദ്ധ ചികിത്സയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അവിടെ നടത്തിയപരിശോധനയിലാണ് മരുന്ന് മാറിനല്‍കിയതായി ബന്ധുക്കള്‍ അറിയുന്നത്.മെത്തോട്രെക്സേറ്റ് എന്ന മരുന്നിനെക്കുറിച്ച് തങ്കം ആശുപത്രിയിലെ ഡോക്ടറോട് ചോദിച്ചപ്പോള്‍ ഈ മരുന്ന് പത്ത് പേര്‍ക്ക് കൊടുത്താല്‍ അഞ്ചുപേര്‍ മാത്രമെ രക്ഷപെടു എന്നും, അഞ്ച് പേര് മരിക്കുമെന്നും, ഞങ്ങള്‍ എന്താണ് ചെയ്യുകയെന്നും പറഞ്ഞു.കേസിന് പോയതോടെ എന്തെങ്കിലും തന്ന് കോംപ്രമൈസിന് ശ്രമിക്കണമെന്നും പറഞ്ഞു.കഴിഞ്ഞ ദിവസം പ്രസവത്തെത്തുടര്‍ന്ന് യുവതിയും, കുഞ്ഞും മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം അനസ്തേഷ്യയിലെ തകരാര്‍ മൂലം യുവതി മരിച്ചു.തുടര്‍ന്നാണ് സാവിത്രയുടെ ബന്ധുക്കള്‍ വീണ്ടും പരാതിയുമായി സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: