തിരുവല്ല: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ ഡി വ്യക്തമാക്കുന്നു. 164 പ്രകാരം സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മൊഴി നല്കിയിരുന്നു.
നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്‌ട്രേറ്റിന് 164 പ്രകാരം നല്കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊഴിയെടുക്കാന്‍ വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കസ്റ്റംസും എന്‍ഐഎയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം തുടരുന്നത് ഇ ഡിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: