തിരുവനന്തപുരം: സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍ ആരോപണങ്ങളെത്തുടര്‍ന്ന് നിരവധി മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും ഭരണഘടനയെ അവഹേളിച്ചതിന് പദവി ഒഴിയേണ്ടി വന്ന ആദ്യത്തെ മന്ത്രിയാണ് സജി ചെറിയാന്‍. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ അമ്പതിലധികം മന്ത്രിമാര്‍ രാജി വെച്ച് പുറത്തേക്കു പോകേണ്ടി വന്നിട്ടുണ്ട്.
ഒരോയോരു മുഖ്യമന്ത്രി മാത്രമാണ് ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചിട്ടുള്ളത്. കെ കരുണാകരന്‍ രണ്ടു തവണ മുഖ്യമന്ത്രി പദം രാജിവെച്ചു. 1978ല്‍ രാജന്‍കേസില്‍ കോടതി പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ആദ്യരാജി. 1995ല്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു.
- 1962: പൊതുമരാമത്തുമന്ത്രി ഡി. ദാമോദരന്‍ പോറ്റിയും റവന്യൂ മന്ത്രി എം.പി. ഗോവിന്ദന്‍ നായരും രാജി വച്ചതാണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം മന്ത്രിസഭയില്‍ നിന്നുണ്ടായ ആദ്യ രാജി.
- 1962: പൊതുമരാമത്തുമന്ത്രി ഡി. ദാമോദരന്‍ പോറ്റിയും റവന്യൂ മന്ത്രി എം.പി. ഗോവിന്ദന്‍ നായരും ആര്‍.ശങ്കര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു
- 1964: ലൈംഗികാരോപണക്കേസിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോ രാജി വച്ചു.
- 1967: കേരളം കണ്ട ആദ്യത്തെ കൂട്ടരാജി ഇഎംഎസ് മന്ത്രിസഭയില്‍ നിന്നു രാജിവച്ചൊഴിഞ്ഞത് സി.എച്ച്. മുഹമ്മദ്‌കോയ, ആര്‍. കുറുപ്പ്, പി.കെ. കുമാരന്‍,എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, ബി. വെല്ലിംഗ്ടണ്‍, ടി.കെ. ദിവാകരന്‍ എന്നിവര്‍.
- 1970: ധനമന്ത്രിയായിരുന്ന എന്‍.കെ.ശേഷന്‍, കൃഷിമന്ത്രി ഒ.കോരന്‍ രാജിവച്ചു.
- 1971: അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം കുറയ്‌ക്കാന്‍ പി.കെ.രാഘവന്‍, പി.എസ്.ശ്രീനിവാസന്‍, എന്‍.ഇ.ബലറാം എന്നിവര്‍ രാജി വച്ചു.
- 1973; വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയ പാര്‍ലമെന്റില്‍ മത്സരിക്കാന്‍ രാജിവച്ചു
- 1976: ലോക്‌സഭാംഗമായിരിക്കെ മന്ത്രിയായ ആര്‍.ബാലകൃഷ്ണ പിള്ള ആറുമാസത്തിനുള്ളില്‍ നിയമസഭാംഗമാകാന്‍ സാധിക്കാത്തതിനാല്‍ രാജിവച്ചു.
- 1977, 1978: ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി; ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണിയും വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും രാജിവെച്ചു.
- 1977: രാജന്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് പരാമര്‍ശമുണ്ടായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍.
- 1978: സിപിഐ മന്ത്രിമാരെ മാറ്റി നിയമിച്ചതിനെത്തുടര്‍ന്ന് ജെ.ചിത്തരഞ്ജന്‍, കാന്തലോട്ട് കുഞ്ഞമ്പു
- 1978: ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയ്‌ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
- 1979: മുന്നണി മാറാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
- 1979: ഭൂരിപക്ഷം നഷ്ടപ്പെട്ട സി.എച്ച്.മുഹമ്മദ് കോയ രാജിവച്ചു.
- 1979: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും അനുബന്ധ പ്രശ്‌നങ്ങളും; കെ.എം.മാണി രാജിവച്ചു.
- 1981: നായനാര്‍മന്ത്രിസഭയ്‌ക്കു പിന്തുണ പിന്‍വലിച്ചുകൊണ്ട് മാണി, ബാലകൃഷ്ണപിള്ള, ലോനപ്പന്‍ നമ്പാടന്‍ എന്നിവരുടെ രാജി.
- 1982: കെ. കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രി എന്‍ ശ്രീനിവാസന്‍ അഴിമതി ആരോപണം.
- 1983: കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സി.വി. പത്മരാജന്‍, സിറിയക് ജോണ്‍, സിറിയക് ജോണ്‍, കെ ജി ആര്‍ കര്‍ത്ത എന്നിവര്‍ രാജിവെച്ചു
- 1985: ആര്‍. ബാലകൃഷ്ണപിള്ള കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രി. പഞ്ചാബ് മോഡല്‍ പ്രസംഗം
- 1985: അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് എന്‍.ഡി.പിയില്‍ ആര്‍ രാമചന്ദ്രന്‍ നായര്‍ രാജിവെച്ചു
- 1985:കരുണാകരനെ നേതൃത്വത്തില്‍ നിന്നും മാറ്റാന്‍ 20 എം.എല്‍.എ.മാര്‍ ഒപ്പുവച്ച നിവേദനം എ.ഐ.സി.സി.ക്ക് നല്‍കി. ഇതില്‍ ഒപ്പിട്ടതിന്റെ പേരില്‍ കെ.പി. വിശ്വനാഥനോട് മന്ത്രിസ്ഥാനം രാജിവെച്ചു
- 1986: കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ജലവിഭവവകുപ്പുമന്ത്രി എം പി ഗംഗാധരന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചെന്നതിന്റെ പേരിലുള്ള കോടതിവിധി.
- 1986: കരുണാകരനുമായി പിണങ്ങി ആഭ്യന്തരമന്ത്രി വയലാര്‍ രവി
- 1987: ജനതാപാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം കാരണം എം.പി.വീരേന്ദ്ര കുമാറിന്റെ രാജി. മന്ത്രിയായിരുന്നത് രണ്ടു ദിവസം മാത്രം.
- 1994: ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ കരുണാകരനുമായി ഉടക്കി ധനമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ചു.
- 1995: ഇടമലയാര്‍ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.ബാലകൃഷ്ണ പിള്ളയുടെ രാജി.
- 1995: ചാര കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞു.
- 1997: അസുഖത്തെ തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയില്‍ നിന്നും ബേബി ജോണ്‍ രാജി വെച്ചു.
- 1999: ജനതാദളിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഗതാഗത മന്ത്രി പി.ആര്‍.കുറുപ്പ് രാജി വച്ചു.
- 2000: മന്ത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഗതാഗത സെക്രട്ടറി നളിനി നെറ്റോയുടെ പരാതിയെ തുടര്‍ന്ന് എ.നീലലോഹിതദാസന്‍ നാടാരുടെ രാജി.
- 2000: എ.സി. ഷണ്‍മുഖദാസ് രാജിവച്ച ഒടുവില്‍ വി.സി. കബീര്‍ മന്ത്രിയായി.
- 2001: വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയാകാന്‍ രാജിവെച്ചു.
- 2003: ഗ്രാഫൈറ്റ് കേസില്‍ കുറ്റവിമുക്തനായ ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ മകന്‍ ഗണേശ് കുമാറിന്റെ രാജി.
- 2004: നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍ കെ മുരളീധരന്‍ വൈദ്യുതി മന്ത്രിസ്ഥാനം രാജിവെച്ചു
- 2004: തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവെച്ചു
- 2005: ചന്ദന മാഫിയ കേസിലെ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് വനം മന്ത്രി കെ.പി. വിശ്വനാഥന്റെ രാജി.
- 2005: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി.
- 2006: അഴിമതി ആരോപണത്തില്‍പ്പെട്ടു കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ രാജി.
- 2006: വിമാനയാത്രാ വിവാദത്തില്‍പ്പെട്ട് പൊതുമരാമത്തു മന്ത്രി പി.ജെ. ജോസഫിന്റെ രാജി.
- 2007: ജോസഫിനു പകരം മന്ത്രിയായ ടി.യു.കുരുവിള മക്കളുടെ ഭൂമി ഇടപാട് വിവാദത്തെത്തുടര്‍ന്നു രാജിവച്ചു.
- 2009: പി.ജെ ജോസഫ് കുറ്റവിമുക്തനായതോടെ മോന്‍സ് ജോസഫ് രാജിവച്ച് സ്ഥാനം ഒഴിഞ്ഞുകൊടുത്തു.
- 2009: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജനതാദളിനു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മാത്യു ടി.തോമസിന്റെ രാജി.
- 2010: കേരള കോണ്‍ഗ്രസ് (ജെ) മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നു പി. ജെ. ജോസഫ് രാജിവച്ചു.
- 2013: കുടുംബപ്രശ്‌നങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് കെ.ബി. ഗണേഷ്‌കുമാറിന്റെ രാജി.
- 2013: ഒളികാമറ വിവാദത്തെത്തുടര്‍ന്ന് ജോസ് തെറ്റയില്‍. രാജിവെച്ചു
- 2015: ബാര്‍ കോഴക്കേസില്‍ കോടതിയുടെ പ്രതികൂല പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രി കെ.എം.മാണിയുടെ രാജി.
- 2016: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ രാജി
- 2017: ഫോണില്‍ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വിവാദത്തെ തുടര്‍ന്ന് എ.കെ.ശശീന്ദ്രന്റെ രാജി.
- 2017: നിലം തികത്തല്‍ അഴിമതിയുടെ പേരില്‍ തോമസ് ചാണ്ടി രാജിവെച്ചു
- 2019: പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാത്യു ടി.തോമസിന്റെ രാജിവെച്ചു
- 2021: ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് കെ ടി ജലീല്‍ രാജിവെച്ചു.
- 2022: ഭരണഘടനയെ അവഹേളിച്ചതിനെ തുടര്‍ന്ന് സജി ചെറിയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: