തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആരോപണങ്ങളെത്തുടര്‍ന്ന് നിരവധി മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും ഭരണഘടനയെ അവഹേളിച്ചതിന് പദവി ഒഴിയേണ്ടി വന്ന ആദ്യത്തെ മന്ത്രിയാണ് സജി ചെറിയാന്. രണ്ടാമത്തെ സിപിഎം മന്ത്രിയുമാണ് സജി.
വിവിധ കാരണങ്ങളാല്‍ പുറത്തു പോകാണ്ടി വരുന്ന പിണറായി മന്ത്രി സഭയിലെ ആറാമനാണ് സജി. അഞ്ചുപേരും ഒന്നാം മന്ത്രി സഭയിലെ അംഗങ്ങളായിരുന്നു. ഇ പി ജയരാജനാണ് ആദ്യം രാജിവെച്ചത്. ബന്ധുനിയമനമായിരുന്നു കാരണം. കേരള ചരിത്രത്തില്‍ രാജി വെയക്കേണ്ടി വന്ന ആദ്യ സിപിഎം മന്ത്രി. ഹണി ട്രാപില്‍ കുടുങ്ങി എ കെ ശശീന്ദ്രനും കായല്‍ നികത്ത് കേസില്‍ തോമസ് ചാണ്ടിയും പുറത്തു പോകേണ്ടി വന്നു.
പാര്‍ട്ടിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മാത്യു ടി.തോമസും രാജിവെച്ചു. അഴിമതി കേസ്സുകളും രാജ്യദ്രോഹ കുറ്റങ്ങളും വരെ ഉണ്ടായിട്ടും പിടിച്ചു നിന്ന ജലീല്‍ ലോകയുക്തയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പദവി ഒഴിഞ്ഞു. ഇതില്‍ ജയരാജനും ശശീന്ദ്രനനും വീണ്ടും മന്ത്രിമാരായി. ശശീന്ദ്രന് ഇപ്പോഴും മന്ത്രിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: