ന്യൂദല്‍ഹി: ജനങ്ങളുടെ കൈയ്യടിനേടാന്‍ വാരിക്കോരി സൗജന്യങ്ങളും, സബ്സിഡികളും നല്കുന്ന ആംആദ്മി സര്‍ക്കാരിന്റെ കീഴില്‍ ദല്‍ഹിയിലെ കടം കുത്തനെ കൂടുന്നതായി സി.എ.ജി റിപ്പോര്‍ട്ട്.2015 മുതല്‍ 2020 വരെയുളള വര്‍ഷങ്ങളില്‍ കടം ഏഴ് ശതമാനമാണ് വര്‍ദ്ധിച്ചത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം അരവിന്ദ് കേജ്രിവാളിന്റെ ഭരണത്തിന് കീഴില്‍ 2015-16 വര്‍ഷത്തില്‍ കടം 32,497.91 കോടിരൂപയില്‍ നിന്ന് 2019-2020 അവസാനമായപ്പോഴേക്കും 34,766.84 കോടി രൂപയായി ഉയര്‍ന്നു.ഇക്കാലയളവില്‍ വര്‍ദ്ധിച്ചത് 2,268.93 കോടി രൂപയാണ്.
2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പരാമര്‍ശിക്കുന്ന 2021ലെ സി.എ.ജി റിപ്പോര്‍ട്ട് ഇന്നലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അസംബ്ലിയ്ക്ക് മുന്നില്‍ വെച്ചത്.2019-20ല്‍ റവന്യൂമിച്ചം 7,499 കോടി രൂപയാണ്.ഇതുകൊണ്ട് അധിക ചെലവ് നികത്താമെങ്കിലും, ദല്‍ഹിയിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും, ദല്‍ഹി പോലീസിന്റെ ചെലവും വഹിക്കുന്നത് കേന്ദ്രആഭ്യന്തരമന്ത്രാലയമാണ്.ഇതിനാലാണ് കടം വര്‍ദ്ധിച്ചിട്ടും സര്‍ക്കാരിന് പിടിച്ചുനില്ക്കാന് സാധിക്കുന്നത്.
എന്നാല്‍ ജനകീയ പദ്ധതികള്‍ നല്കി ജനങ്ങളെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നതിനായി വന്‍തുകയാണ് കെജ്രിവാള് സര്‍ക്കാര്‍ ചെലവാക്കുന്നത്.പല പദ്ധതികളിലായി വന്‍തുക സബ്സിഡിയായി നല്‍കുന്നുണ്ട്.2015-16 ല്‍ 1867.61കോടി രൂപ സബ്സിഡിയായി നല്കിയെങ്കില് 2019-20 വര്‍ഷത്തില്‍ 3,592.94 കോടി രൂപയായി സബ്സിഡി ഉയര്‍ത്തി. കൂടാതെ പല കാര്യങ്ങളിലും സൗജന്യം നല്‍കുന്നതിനും കോടികള്‍ ചെലവിട്ടു.സാമ്പത്തിക പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ എം.എല്‍.എ മാരുടെ ശമ്പളവും അടുത്തിടെ വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: