പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി. സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ തടസപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലും സര്‍ക്കാരില്‍ നിന്നുണ്ടായ നീക്കത്തെ തുടര്‍ന്നാണ് സ്വപ്നയെ പുറത്താക്കിയക്. സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആര്‍ഡിഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എച്ച്ആര്‍ഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എച്ച്ആര്‍ഡിഎസ് ചെല്ലും ചെലവും കൊടുത്ത് തീറ്റിപ്പോറ്റുന്നു എന്ന് മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശം പരാതിയായി പരിഗണിച്ചാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം സ്ഥാപനത്തിന്റെ ഉപദേശക സമിതിയില്‍ സ്വപ്ന തുടരും
‘സ്വപ്ന സുരേഷിനൊപ്പം തന്നെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടത്ത് കേസിലെ തന്നെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഐഎഎസിനെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു. അതുകൊണ്ട് സ്വപ്നയ്ക്ക് ജോലി നല്കുന്നതില് തെറ്റില്ല എന്ന് കരുതി.
കേസില്‍ കുറ്റവിമുക്തനാകാത്ത ശിവശങ്കര്‍ സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ വകുപ്പുകളുടെ ഭരണം നടത്തി പൊതുഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. എച്ച്ആര്‍ഡിഎസ് സ്വന്തം ഫണ്ടില്‍ നിന്നാണ് സ്വപ്നയ്ക്ക് ശമ്പളം നല്‍കുന്നത്. സര്‍ക്കാര്‍ ഭരണസംവിധാനങ്ങളായ പോലീസിനേയും വകുപ്പുകളേയും ഉപയോഗിച്ച് വൈരാഗ്യബുദ്ധിയോടെയുള്ള പ്രതികാര നടപടികളില്‍ എച്ച്ആര്‍ഡിഎസ് അടിയറവ് പറയുകയാണ്. സര്‍ക്കാരിന്റെ അന്യായമായ ദ്രോഹനടപടികള്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: