തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെ രക്ഷിക്കാന്‍ നിയമസഭ ചേര്‍ന്ന് എട്ടാം മിനിറ്റില്‍ ഇന്നത്തേക്ക് പിരിച്ചുവിട്ടു. പ്രതിപക്ഷം മുദ്രാവാദ്യം വിളിച്ചെന്നും പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്നും ആരോപിച്ചാണ് സ്പീക്കര്‍ എം.ബി. രാജേഷിന്റെ നടപടി. അസാധാരണ നടപടിയാണ് സ്പീക്കറില്‍ നിന്നുണ്ടായത്. ചോദ്യത്തരവേളയില്‍ സാധാരണഗതിയില്‍ ബഹളമുണ്ടായാല്‍ അല്പസമയത്തേക്ക് സഭ നിര്‍ത്തിവച്ചു കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി വീണ്ടും സഭ ആരംഭിക്കുന്നതാണ് പതിവ്. വീണ്ടും രൂക്ഷമായ ബഹളമാണെങ്കില്‍ മാത്രമാണ് സഭ പിരിച്ചുവിടാന്‍ അടക്കം നടപടി സ്പീക്കര്‍ നടത്താറുള്ളൂ. എന്നാല്‍, ഇന്ന് സജി ചെറിയാന് വിഷയത്തില്‍ അടിയന്തരപ്രമേയത്തില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാല്‍ സഭ അസാധാരണമായി പിരിച്ചുവിടാന്‍ സ്പീക്കര്‍ തീരുമാനിക്കുകയാിരുന്നു. ഇത് സര്‍ക്കാര്‍ നിര്‍ദേശം മൂലമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
ചോദ്യത്തരം ആരംഭിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. തുടര്‍ന്ന് ധനാഭ്യര്‍ത്ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു. ‘ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന് നടത്തിയത് സത്യപ്രതിജ്ഞാ ലഘനം’ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം സഭാ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: