റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയുടെ ഈ വര്‍ഷത്തെ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ് ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി കഥയെഴുതിയ ‘പില്ലര്‍ നമ്പര്‍.581’ എന്ന ഹൃസ്വ ചിത്രത്തിലെ നായകന്‍ ആദി ഷാന്‍ കരസ്ഥമാക്കി. 5 മുതല്‍ 50 മിനുട്ട് വരെ ധൈര്‍ക്യമുള്ള വിഭാഗത്തില്‍ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലര്‍ നമ്പര്‍.581
തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന ആദി ഷാനിന് ബെസ്‌ററ് ആക്ടര്‍ പുരസ്‌കാര ജേതാവാകാന്‍ കഴിഞ്ഞത്. മാഗസിന്‍ മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയും മകള്‍ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. സക്കീര്‍ ഹുസൈന്‍ ,അഖില പുഷ്പാഗധന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
അരുണ്‍ രാജിന്റെ സംഗീതവും എസ്.അമല്‍ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റര്‍ :സിയാദ് റഷീദ് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :സക്കീര്‍ ഹുസൈന്‍ ,ആര്‍ട്ട് :നാസര്‍ ഹമീദ് പുനലൂര്‍ ,മേക്കപ്പ് :അമല്‍ ചന്ദ്രന്‍ , കോസ്റ്റ്യൂം :എ.എം, അസോസിയേറ്റ് ഡയറക്ടര്‍ :അനീഷ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍ :കരുണ്‍ പ്രസാദ്, പി.ആര്‍.ഒ :പി.ശിവപ്രസാദ്, സ്റ്റില്‍സ് :ബേസില്‍ സക്കറിയ, ഡിസൈന്‍ :അതുല്‍ കോള്‍ഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: