സംവിധായകന് മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിന്‍ സെല്‍വനി’ലെ നടന് കാര്‍ത്തിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ലൈക്കാ പ്രൊഡക്ഷന്‍സ് പുറത്തു വിട്ടു. വന്തിയ ദേവനന് എന്ന കഥാപാത്രമാണ് കാര്‍ത്തിയുടേത്.
മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ‘പൊന്നിയിന്‍ സെല്വന് ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം പിഎസ്-1 (പിഎസ്1) വരുന്ന സെപ്റ്റംബര്‍ 30ന് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: