മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷം അസംബ്ലിയിലെ പ്രസംഗത്തില്‍ തന്റെ ജീവിതത്തില്‍ നടന്ന തിരിച്ചടികളും, വിഷമതകളെയും കുറിച്ച് തുറന്ന് പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ. രണ്ട് മക്കളെ ഒരു ദിവസം വിധി തന്നില്‍ നിന്നും കവര്‍ന്നു. അതില്‍ നിന്നും എങ്ങനെയാണ് കരകയറിയത് എന്നുമാണ് ഷിന്‍ഡെ വിവരിച്ചത്.
2004ലാണ് ഏകനാഥ് ഷിന്‍ഡെയുടെ മക്കള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ടത്. മകന് ദിപേഷ് (11 വയസ്), മകള്‍ ശുഭദ (7 വയസ്) എന്നിവരാണ് ചെറു പ്രായത്തില്‍ മരണപ്പെട്ടത്. തടാകത്തില്‍ ബോട്ടിംഗിന് പോയ പതിനൊന്നും ഏഴും വയസുള്ള മക്കള്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് മുങ്ങിമരിച്ചത്. മക്കള്‍ മരണപ്പെടുമ്പോള്‍ കോര്പ്പറേഷന് മെമ്പറായിരുന്നു ഷിന്‍ഡേ. മാസങ്ങളോളം വിഷാദാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് തിരികെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. പിന്നീട് ഷിന്‍ഡെ ആദ്യമായി എംഎല്‍എയായി മാറി. അസംബ്ളിയില്‍ നടത്തിയ പ്രസംഗത്തിലും തന്നെ വിഷാദത്തില്‍ നിന്നും കരകയറാന്‍ സഹായിച്ച ശിവസേന നേതാവ് ആനന്ദ് ദിഗനെ അദ്ദേഹം നന്ദിയോടെ ഓര്‍ത്തു. കരഞ്ഞു കൊണ്ടായിരുന്നു അദേഹത്തിന്റെ ഇക്കാര്യം പറഞ്ഞത്.
മഹാരാഷ്ട്ര നിയമസഭയില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ 164 പേരുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് 99 പേര് വോട്ട് ചെയ്തു. ഉദ്ധവ് പക്ഷത്തെ ഞെട്ടിച്ച് സന്തോഷ് ബംഗാര്‍ എം.എല്‍.എ രാവിലെ ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നതും ഏറെ ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: