നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന സുരേഷിന്റെ എണ്‍പത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റില്‍ പിറന്നത്. കുട്ടികള്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്ന വിവിധനിരങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര്‍ സീറ്റുകളാണ് ഉലകനായകന് കമലഹാസന് ചിത്രം ചെയ്യാനായി ഡാവിഞ്ചി സുരേഷ് ഉപയോഗിച്ചത്.
മൂന്നാറിലെ വൈബ് റിസോര്‍ട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളില്‍ രണ്ടു ദിവസം സമയമെടുത്ത് അന്‍പതടി നീളവും 30അടി വീതിയിലും ചിത്രം നിര്‍മ്മിച്ചത്. കണ്ടന്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്യൂബഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളില്‍ വലിയ ചിത്രം സാധ്യമാക്കിയത്. തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഫ്ലോറൂം ഒക്കെ ക്യാന്‍വാസാക്കി വലിയ ചിത്രങ്ങള്‍ നിരവധി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂള് ക്യാന്‍വാസ് ആക്കുന്നത് ആദ്യമായാണ് എന്ന് സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ മകന് ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവര്‍ സഹായികളായി ഉണ്ടായിരുന്നു ജിജോയും ലിജോയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.
സിസിഒകെ ചെയര്മാന് റോബിന് സിന് വൈബ് റിസോര്‍ട്ട് ജിഎം വിമല്‍ റോയ്, എജിഎം ബേസില്‍ എന്നിവരുടെ സഹായത്തോടെയാണ് മൂന്നാറില്‍ സുരേഷിന്റെ എണ്‍പതഞ്ചാമതെ മീഡിയം പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: