കൊല്ലം: കൊട്ടാരക്കര കുളനടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു.തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.ഇവരുടെ മൂന്ന് വയസ്സുളള മകള്‍ ശ്രീകുട്ടിയെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്.ബിനീഷിന്റെ സഹോദരിയുടെ വീട്ടില്‍ പോയി വരുമ്പോഴാണ് അപകടം ഉണ്ടായത്.
എറണാകുളത്തുനിന്ന് കൊട്ടാക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ബിനീഷിന്റെ കാറും, അടൂര്‍ ഭാഗത്തെയ്ക്ക് പോവുകയായിരുന്ന ഇന്നോവയും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബിനീഷിന്റെ കാര്‍ തകര്‍ന്നു പോയി.കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.അപ്പോഴേക്കും ബനീഷും, ഭാര്യയും മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ സമയം ശക്തമായ മഴയുണ്ടായിരുന്നു.ഇന്നോവയുടെ ടയര്‍ റോഡില്‍ തെന്നി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ഇന്നോവ കാര്‍ ഓടിച്ചിരുന്ന സന്തോഷിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇദ്ദേഹത്തിന്റെ മൊഴിയിലൂടെ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്വരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: