തളിപ്പറമ്പ്: നാട്ടിലെ പഴയ അടയാളങ്ങളെ വിസ്മൃതിയിലേക്ക് തള്ളി ദേശീയപാതാ വികസനം പുരോഗമിക്കുന്നു. ധര്‍മ്മശാലയില്‍ അവശേഷിച്ച ആല്‍മരവും യന്ത്രക്കത്തിക്കിരയായി. പഴമയുടെ ശേഷിപ്പുകളായി ധര്‍മ്മശാലയില്‍ അവശേഷിച്ച ആല്മരമാന്ന് ഇന്നലെ മുറിക്കാനാരംഭിച്ചത്.
പ്രാചീന ബുദ്ധമത കേന്ദ്രമെന്ന് കരുതുന്ന ധര്‍മ്മശാലയില്‍ പാതയോരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 12 കൂറ്റന്‍ ആല്മരങ്ങളാണുണ്ടായിരുന്നത്. പഴയ കാലത്ത് രാജപാതയിലൂടെ നടന്നുപോകുന്നവര്‍ക്ക് തണലൊരുക്കാനും ബുദ്ധ സന്യാസിമാര്‍ക്ക് ധ്യാനകേന്ദ്രമായി ഉപയോഗിക്കാനുമായിരിക്കാം ഇവിടെ കൂട്ടമായി ആല്മരങ്ങള് നട്ടുപിടിപ്പിച്ചതെന്ന് കരുതുന്നു.
മഹാഭൂരിഭാഗം മരങ്ങളും നേരത്തേ തന്നെ മുറിച്ച് മാറ്റിയിരുന്നു. ധര്മ്മശാലയിലുണ്ടായിരുന്ന തണ്ണീര്‍പ്പന്തലും ദേശീയപാതാ വികസനത്തിനായി പൊളിച്ച് മാറ്റിയിരുന്നു. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിച്ചാല്‍ പകരം കെട്ടിടം പണിയുന്ന നാട്ടില്‍ പൈതൃകം വിളിച്ചോതുന്ന സ്ഥാനങ്ങള്‍ പുനഃസ്ഥാപിക്കുക വളരെ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: