തിരുവനന്തപുരം : കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വര്‍ഷത്തെ കാലയളവിലേക്ക് രൂപം കൊടുത്ത താത്കാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്റണി രാജു. നിയമസഭാ ചോദ്യോത്തര വേളയില്‍ എഴുതി തയ്യാറാക്കി നല്കിയ മറുപടിയിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.
കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ കേന്ദ്രീകൃതമായി ഓടിക്കാന്‍ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് എന്ന താല്കാലിക കമ്പനിയില്‍ സ്ഥിര നിയമനങ്ങള്‍ ഇല്ല. കെഎസ്ആര്‍ടിസി വിഭജിച്ചല്ല കെ സ്വിഫ്റ്റ് രൂപീകരിച്ചതെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗംകൂടിയായാണ് സ്വിഫ്റ്റിന് തുടക്കമിട്ടത്.
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ്. എന്നാല്‍ കെ സ്വിഫ്റ്റിന്റെ വരുമാനം നിലവില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. സ്വഫ്റ്റിന് വേണ്ടി സിഎന്‍ജി ബസുകള്‍ വാങ്ങാനുള്ള തീരുമാനം എടുത്തെങ്കിലും പരിശോധനകള്‍ക്ക് ശേഷമെ നടപ്പാക്കു. ആറ് മാസം കൊണ്ട് സിഎന്‍ജിക്ക് 30 രൂപ കൂടിയെന്നും ഗതാഗത നിയമസഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: