ചിക്കാഗോ: ചിക്കാഗോ നഗരത്തില്‍ ജൂലൈ നാലിന് നടന്ന അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായും 24 പേര്‍ക്ക് പരിക്കേറ്റതായും സിറ്റി പോലീസ് കമാന്‍ഡര്‍ അറിയിച്ചു. പ്രതിയായ ഇരുപത്തിരണ്ടുകാരനായ റോബര്‍ട്ട് ക്രിമോ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണലക്ഷ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കുളളിലാണ് ക്രിമോ ഒരു കടയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരുക്കേറ്റ 24 പേരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാദേശിക സമയം പത്തരയോടെയാണ് പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരേഡില്‍ പങ്കെടുത്തവര്‍ ‘തോക്കുകള്‍’ എന്നലറിക്കൊണ്ട് പരിഭ്രാന്തരായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ജൂലൈ 4ലെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ഹൈലാന്‍ഡ് പാര്‍ക്ക് പൊലീസ് അറിയിച്ചു.ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്‌സൈറ്റ് പ്രകാരം അമേരിക്കയില്‍ പ്രതിവര്‍ഷം ആത്മഹത്യ ഉള്‍പ്പടെ 40,000 മരണങ്ങളാണ് തോക്കുകള്‍ കൊണ്ട് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: