അമരാവതി: കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ മുഴുവന്‍ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തിക്കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ആന്ധ്രയിലും ജനത്തെ ഇളക്കിമറിച്ചു. പഴയ സ്വാതന്ത്ര്യ സമര സേനാനിയായ അല്ലൂരി സീതാരാമ രാജുവിന്റെ വെങ്കലത്തില്‍ തീര്‍ത്ത 30 അടി ഉയരുമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗക്കാര്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് വഴി തെലുങ്ക് ഹൃദയഭൂമിയിലേക്കുള്ള ബിജെപിയുടെ മുന്നേറ്റത്തിന്റെ പാത തുറന്നിടുക കൂടിയായിരുന്നു മോദി. ചടങ്ങില്‍ ചിരഞ്ജീവി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൂര്‍ണ്ണസഹകരണത്തോടെ പങ്കെടുത്തതും ചടങ്ങിന് മാറ്റ് കൂട്ടി. കേന്ദ്ര മന്ത്രി ജി . കിഷന് റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി എന്നിവരും സംബന്ധിച്ചു. മുന്‍പ് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ച സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു അല്ലൂരി സീതാരമ രാജു. അദ്ദേഹത്തിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ ചടങ്ങ് നടന്നത്.
വനപ്രദേശത്തുള്ള ദരിദ്രരായ ആദിവാസികളെ സംഘടിപ്പിച്ചാണ് വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി ജില്ലകളില്‍ അല്ലൂരി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയത്. രാംപചോദാവരം വനപ്രദേശത്ത് നടത്തിയ മന്യം ലഹള ശരിക്കും ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. അമ്പുവില്ലും പോലുള്ള പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കൃത്യമായ സമയം തീയതിയും സ്ഥലവും മുന്‍കൂട്ടി അറിയിച്ച ശേഷമുള്ള ആക്രമണം ബ്രിട്ടീഷുകാരെ വിറളി പിടിപ്പിച്ചു. സ്കോട്ട്, ഹെയ്റ്റര്‍ എന്നീ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അല്ലൂരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അല്ലൂരിയുടെ തലയ്ക്ക് അന്നത്തെ 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. ഏകദേശം 40 ലക്ഷത്തോളം അല്ലൂരിയെ വേട്ടയാടാന്‍ മാത്രം ബ്രിട്ടീഷുകാര്‍ ചെലവഴിച്ചു. 1924ല്‍ അല്ലൂരിയെ വെടിവെച്ചു കൊന്നു.
15 ടണ്‍ ഭാരമുള്ള 3 കോടി രൂപയില്‍ തീര്‍ത്ത വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ ഉയര്‍ത്തിയത് ക്ഷത്രിയ സേവാ സമിതിയായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നത്.
അതിന് ശേഷമാണ് പസല കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ മോദി പോയത്. 1921ല്‍ മഹാത്മഗാന്ധി വിജയവാഡ സന്ദര്‍ശിച്ചപ്പോള്‍ അവിടെ സ്വാതന്ത്ര്യ സമരപോരാളികളായിരുന്നു പസല കൃഷ്ണമൂര്‍ത്തിയും ഭാര്യ അഞ്ജ ലക്ഷ്മി പസലയും. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരു വര്‍ഷം രാജമണ്ഡ്രി, വെല്ലൂര്‍ ജയിലുകളില്‍ പസല കൃഷ്ണമൂര്‍ത്തി കിടന്നു. പുറത്തിറങ്ങിയ അദ്ദേഹം താഡെപല്ലിഗുഡം മാര്‍ക്കറ്റില്‍ വിദേശ തുണിക്കട പിക്കറ്റ് ചെയ്തു. പിന്നീട് ഭീമാവരം സബ് കളക്ടര്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതിന്റെ പേരില്‍ പല കുറി ജയില്‍വാസം അനുഭവിച്ചു.
ഭീമാവരത്ത് അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മോദി നേരെ പസല കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ 90 വയസ്സായ വീല്‍ചെയറിലുള്ള മകള്‍ പസല കൃഷ്ണഭാരതിയെ കണ്ടു. മോദി അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: