തിരുവനന്തപുരം: ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും താന്‍ ശാന്തമായാണ് നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി നല്‍കുകയായിരുന്നു അദേഹം. ആരെങ്കിലും ചിലര്‍ വന്ന് അവതരിച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആകെ ഇടിഞ്ഞുപൊളിഞ്ഞു തകര്‍ന്നുപോകില്ല. ഒരുതരത്തിലുമുള്ള ഉള്‍ക്കിടിലവുമില്ലാതെ ഏത് ആരോപണത്തേയും നേരിടാന്‍ കഴിയുന്നത് ഈ പ്രത്യേകത കൊണ്ടാണ്. എന്തു ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. ആ ശുദ്ധി പുലര്‍ത്തിയതിനാല്‍ ആരുടെ മുന്‍പിലും തലകുനിക്കേണ്ടി വരില്ലന്നും അദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുക എന്ന സമീപനം സിപിഐ എമ്മിനില്ല .പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്ന് പറയാനാവില്ല. കൃത്യമായി പൊലീസ് ഇല്ലാത്ത സ്ഥലം നോക്കിയ ശേഷമായിരുന്നു ആക്രമണം. ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നുവെന്നും പിണറായി പറഞ്ഞു.
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് സിപിഐ എം വ്യക്തമാക്കി. ഇതാണ് സിപിഐ എം സമീപനം. ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് രഹസ്യമായല്ല സര്‍ക്കാര്‍ പറഞ്ഞത്.പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതിയെ പിടികൂടുക തന്നെ ചെയ്യും. ബോംബിന്റെ രീതികളെപ്പറ്റി തന്നോടല്ല,നിങ്ങളുടെ നേതാവിനോട് ചോദിച്ചാല്‍ മതി.
എസ്ഡിപിഐയുമായി കൂടിക്കാഴ്ച്ച എന്ന വാര്‍ത്തക്ക് പിന്നില്‍ ഗൂഢലക്ഷ്യമാണ്. എകെജി സെന്ററില്‍ ആര്‍ക്കും വരാം. പക്ഷെ ഇതു പോലുള്ള ആളുകള്‍ക്ക് വരാന്‍ കഴിയില്ല.നിങ്ങള്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ നാടാകെ അത് ഏറ്റെടുക്കുമെന്ന് കരുതരുത്. സുപരീക്ഷിത ജീവിതമാണ് ഞങ്ങളുടെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: