Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുത്താര്‍ജിച്ച അഞ്ചുവര്‍ഷങ്ങള്‍

ഇന്ത്യ 2017ല്‍ ഈ സംവിധാനത്തിലേക്കു വരുന്നതിനു വളരെ മുമ്പുതന്നെ നിരവധി രാജ്യങ്ങള്‍ ജിഎസ്ടി വ്യവസ്ഥയിലേക്കു മാറിയിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ എന്ന സംവിധാനം ഇന്ത്യയുടെ മാത്രം സവിശേഷതയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും സ്വതന്ത്രമായ നികുതി അധികാരങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കുന്ന ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ ഫെഡറല്‍ സ്വഭാവം സവിശേഷമായ പ്രതിവിധി ആവശ്യപ്പെട്ടിരുന്നു.

Janmabhumi Online by Janmabhumi Online
Jul 3, 2022, 07:07 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

നിര്‍മല സീതാരാമന്‍

(കേന്ദ്ര ധനകാര്യമന്ത്രി)

ചരക്കു സേവന നികുതി (ജിഎസ്ടി ) നമ്മുടെ രാജ്യത്ത് അവതരിപ്പിച്ചിട്ട്  5 വര്‍ഷം തികയുകയാണ്. പരോക്ഷനികുതികളെക്കുറിച്ചുള്ള കേല്‍ക്കര്‍ ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ 2003ലാണ് ഇത് ആദ്യമായി ചര്‍ച്ച ചെയ്തത്. അതുകൊണ്ടുതന്നെ 13 വര്‍ഷമെടുത്താണ് ഇതു സജ്ജമാക്കിയതെന്നു പറയാം. 2017 മുതല്‍, സ്വാഭാവികമായും ജിഎസ്ടി  ശൈശവദശയിലെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ക്കുമപ്പുറം, കോവിഡ്19 എന്ന ആഗോള മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളും തുടര്‍ന്നുണ്ടായ കിതപ്പും അഭിമുഖീകരിച്ചശേഷമാണ് ഈ സംവിധാനം കരുത്താര്‍ജിച്ചുവന്നത്. പ്രതിസന്ധികള്‍ നേരിടാന്‍ മാത്രമല്ല, നമ്മുടെ സമ്പദ്വ്യവസ്ഥയെ തിരിച്ചുവരവിന്റെ പാതയിലെത്തിക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും കൈകോര്‍ത്തതും ജിഎസ്ടി  കൗണ്‍സില്‍ കാരണമാണ്. ഒന്നിച്ചുള്ള ഈ പ്രവര്‍ത്തനമാണ് ഇന്ത്യയെ ഈ വര്‍ഷവും വരുംവര്‍ഷവും പലരും പ്രവചിച്ചതുപോലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇപ്പോള്‍ വേറിട്ടുനിര്‍ത്തുന്നത്.

ഇന്ത്യ 2017ല്‍ ഈ സംവിധാനത്തിലേക്കു വരുന്നതിനു വളരെ മുമ്പുതന്നെ നിരവധി രാജ്യങ്ങള്‍ ജിഎസ്ടി  വ്യവസ്ഥയിലേക്കു മാറിയിരുന്നു. എന്നാല്‍ ജിഎസ്ടി  കൗണ്‍സില്‍ എന്ന സംവിധാനം ഇന്ത്യയുടെ മാത്രം സവിശേഷതയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും സ്വതന്ത്രമായ നികുതി അധികാരങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കുന്ന ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ  ഫെഡറല്‍ സ്വഭാവം സവിശേഷമായ പ്രതിവിധി ആവശ്യപ്പെട്ടിരുന്നു. വിവിധ വലിപ്പത്തിലുള്ള സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. വികസനത്തിന്റെ കാര്യത്തിലും അവ വിവിധ ഘട്ടങ്ങളിലാണ്. പരമ്പരാഗത നികുതി സംവിധാനങ്ങളിലുള്ള ഈ സംസ്ഥാനങ്ങളെയെല്ലാം ജിഎസ്ടിയുടെ കീഴില്‍ ഒന്നിച്ച് അണിനിരത്തേണ്ടതുണ്ടായിരുന്നു. റവന്യൂ സമാഹരണത്തിനു സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളും വിവിധ ഘട്ടങ്ങളിലായിരുന്നു. ജിഎസ്ടി കൗണ്‍സില്‍ എന്ന ഭരണഘടനാ സ്ഥാപനവും ഇന്ത്യയുടെ തനതു ജിഎസ്ടി പരിഹാരവും (ഇരട്ട ജിഎസ്ടി) ഈ പ്രതിസന്ധികള്‍ക്കുള്ള ഉത്തരമായിരുന്നു. ചില ഇളവുകളോടെ, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതികള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി. പതിനേഴു വ്യത്യസ്ത നിയമങ്ങള്‍ ലയിപ്പിച്ചു ജിഎസ്ടിയിലൂടെ ഒരൊറ്റ നികുതി കൊണ്ടുവന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരക്കുകള്‍, ഇളവുകള്‍, വ്യവസായപ്രക്രിയകള്‍, ഐടിസി വ്യവഹാരം തുടങ്ങിയ ജിഎസ്ടിയുടെ പ്രധാന വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമവായം സൃഷ്ടിക്കുന്നതില്‍ ജിഎസ്ടി കൗണ്‍സില്‍ നിര്‍ണായക പങ്കുവഹിച്ചു. 2017 ജൂലൈയില്‍ 63.9 ലക്ഷത്തിലധികം നികുതിദായകരാണു ജിഎസ്ടിയിലേക്കു മാറിയത്. 2022 ജൂണിലെ കണക്കനുസരിച്ച് ഇത് 1.38 കോടി നികുതിദായകര്‍ എന്ന നിലയില്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു. 41.53 ലക്ഷത്തിലധികം നികുതിദായകരും 67,000 ട്രാന്‍സ്‌പോര്‍ട്ടര്‍മാരും ഇവേ പോര്‍ട്ടലില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. പ്രതിമാസം ശരാശരി 7.81 കോടി ഇവേ ബില്ലുകള്‍ സൃഷ്ടിക്കുന്നു. ഈ സംവിധാനം ആരംഭിച്ചശേഷം, മൊത്തം 292 കോടി ഇവേ ബില്ലുകള്‍ സൃഷ്ടിച്ചു. അതില്‍ 42 ശതമാനവും അന്തര്‍ സംസ്ഥാന ചരക്കുഗതാഗതത്തിനു വേണ്ടിയായിരുന്നു. ഈ വര്‍ഷം മെയ് 31ന് 31,56,013 ഇവേ ബില്ലുകള്‍ സൃഷ്ടിച്ച് ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് സ്വന്തമാക്കി.  

202021ലെ 1.04 ലക്ഷം കോടി രൂപയില്‍നിന്നു പ്രതിമാസ ശരാശരി സമാഹരണം 202122ല്‍ 1.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസങ്ങളിലെ ശരാശരി സമാഹരണം 1.55 ലക്ഷം കോടി രൂപയാണ്. വര്‍ധിച്ചുവരുന്ന ഈ പ്രവണത തുടരുമെന്നു ന്യായമായും പ്രതീക്ഷിക്കാം.  

സിഎസ്ടി/വിഎറ്റി കാലഘട്ടത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നികുതി ഇടനില ഇടപാടുകള്‍ ജിഎസ്ടി ഇല്ലാതാക്കി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളും ചരക്ക്ട്രക്കുകളുടെ പരിശോധനയും ഉള്‍പ്പെടുന്ന, അതിക്രമിച്ചുകടക്കല്‍ നിയന്ത്രണ സംവിധാനം, സമയവും ഇന്ധനവും നഷ്ടപ്പെടുത്തുന്നതിനു കാരണമായിരുന്നു. തല്‍ഫലമായി, രാജ്യത്തിനകത്തുപോലും ചരക്കുനീക്കത്തിനുള്ള ലോജിസ്റ്റിക് ശൃംഖല കാര്യക്ഷമമായില്ല. ലോജിസ്റ്റിക്‌സ് ചെലവുകള്‍ സാമഗ്രികളുടെ വിലയുടെ 15% വരെ വരുമെന്നാണു കണക്കാക്കപ്പെടുന്നത്.  

ഐജിഎസ്ടിക്കു കീഴിലും ഇവേ ബില്ലുകളിലും അത്തരത്തില്‍ ഇടയ്‌ക്കുള്ള ചെലവുകള്‍ ഇല്ലാത്തതിനാല്‍, ലോജിസ്റ്റിക് വിതരണശൃംഖലയുടെ കാര്യക്ഷമത പലമടങ്ങു വര്‍ധിച്ചു. ബഹുതലഗതാഗതത്തില്‍ നാം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോഴിതാ പിഎം ഗതി ശക്തിയിലൂടെ ഈ നേട്ടങ്ങള്‍ കൂടുതലായുണ്ടാകുമെന്നത് ഉറപ്പാണ്.  

ജിഎസ്ടിക്കു മുമ്പുള്ള കാലഘട്ടത്തില്‍, മിക്ക ഇനങ്ങളുടെയും കേന്ദ്രസംസ്ഥാനങ്ങളുടെ സംയോജിത നിരക്കുകള്‍ 31 ശതമാനത്തിലധികം ആയിരുന്നു. എങ്കിലും, ജിഎസ്ടി പ്രകാരം, 400ലധികം സാധനങ്ങളുടെയും 80 സേവനങ്ങളുടെയും നിരക്കുകള്‍ കുറച്ചു. ഹാനികരമായ വസ്തുക്കള്‍ക്കും ആഡംബര വസ്തുക്കള്‍ക്കുമായാണ് ഏറ്റവും ഉയര്‍ന്ന 28% നികുതിനിരക്കു ചുമത്തുന്നത്. 28% സ്ലാബില്‍ 230 വസ്തുക്കള്‍ ഉണ്ടായിരുന്നതില്‍ ഇരുനൂറും താഴ്ന്ന സ്ലാബുകളിലേക്കു മാറ്റി.  

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ആവശ്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അവയുടെ നികുതിയും ചട്ടങ്ങള്‍ പാലിക്കല്‍ ഭാരവും കുറയ്‌ക്കുക എന്നതാണു ലക്ഷ്യം. അതുപോലെ, ഐടിസി കാര്യങ്ങള്‍ക്കായി അവ വിതരണശൃംഖലയുമായി കൂട്ടിയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതു പ്രധാനമാണ്. ഈ സാഹചര്യത്തില്‍, രണ്ടു സുപ്രധാന നടപടികളാണു കൈക്കൊണ്ടിട്ടുള്ളത്: ചരക്കുകള്‍ക്കുള്ള ത്രെഷോള്‍ഡ് ഇളവ് പരിധി 20 ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു, നികുതിദായകരില്‍ 89% പേര്‍ക്കും പ്രയോജനം ലഭിക്കുന്ന ക്വാര്‍ട്ടര്‍ലി റിട്ടേണ്‍സ് ആന്‍ഡ് മന്ത്‌ലി പേയ്‌മെന്റ്‌സ് (ക്യുആര്‍എംപി) പദ്ധതിക്കു രൂപം നല്‍കി.

തുടക്കം മുതല്‍, ജിഎസ്ടി നിര്‍വഹണം ഐടി അധിഷ്ഠിതമാണ്. സ്വയംപ്രവര്‍ത്തിക്കുന്ന നിലയിലാണ് ഇതിന്റെ സംവിധാനങ്ങള്‍. ഈ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനത്തിനായി ജിഎസ്ടിഎന്‍ എന്ന പ്രൊഫഷണല്‍ സാങ്കേതിക കമ്പനി സൃഷ്ടിച്ചതു ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പായിരുന്നു. ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ ശേഷികളുടെ നിരന്തര അവലോകനവും അപ്‌ഗ്രേഡും സംവിധാനം സുഗമമായി നിലനിര്‍ത്താന്‍ സഹായിച്ചു. കസ്റ്റംസിന്റെ അനൈച്ഛികമായ ഐജിഎസ്ടി റീഫണ്ടുകളും ജിഎസ്ടി അധികൃതര്‍ കയറ്റുമതിക്കാര്‍ക്കുള്ള സംയോജിത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) റീഫണ്ടു നല്‍കുന്നതും കയറ്റുമതി സാമഗ്രികളുടെയും സേവനങ്ങളുടെയും ഇന്‍പുട്ട് ടാക്‌സ് നിര്‍വീര്യമാക്കുന്നതിലെ തടസങ്ങള്‍ ഒഴിവാക്കി.

ഐടിസിയിലും സമന്‍സ് പുറപ്പെടുവിക്കല്‍, വ്യക്തികളുടെ അറസ്റ്റ്, പിരിച്ചെടുക്കലിനായി സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ നിര്‍വ്വഹണവശങ്ങളില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കു ലഭ്യമായ അധികാരങ്ങളിലും കേന്ദ്രീകരിച്ചാണു ജിഎസ്ടി വിഷയങ്ങളിലെ മിക്ക വ്യവഹാരങ്ങളും എന്നതു ശ്രദ്ധേയമാണ്. മോഹിത് മിനറല്‍സും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള കേസില്‍ സുപ്രീം കോടതിയുടെ ഈയടുത്തുണ്ടായ വളരെ പ്രധാനപ്പെട്ട വിധിയില്‍പ്പോലും ജിഎസ്ടിയുടെ അടിസ്ഥാനസവിശേഷതകള്‍ മാറ്റാനോ പരിഷ്‌കരിക്കാനോ കോടതി തയ്യാറായില്ല.  

24 വര്‍ഷം പശ്ചിമ ബംഗാളിന്റെ ധനമന്ത്രിയായിരുന്ന അസിം ദാസ്ഗുപ്തയായിരുന്നു 20002010 കാലഘട്ടത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതതലസമിതിയുടെ അധ്യക്ഷന്‍. ജിഎസ്ടി നിയമങ്ങള്‍ക്ക് ആദ്യമായി രൂപംനല്‍കിയത് 2009ലായിരുന്നു. 2017 ജൂലൈ 2ന് ഒരു വ്യവസായികദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍, ജിഎസ്ടിയുടെ സുപ്രധാന സവിശേഷതകള്‍ അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു: ”സംസ്ഥാനങ്ങള്‍ക്ക് ഒരിക്കലും സേവന നികുതി ചുമത്താനുള്ള അധികാരമില്ല. കൊണ്ടുവന്ന ജിഎസ്ടി ഉപയോഗിച്ചു സേവന നികുതി ഈടാക്കാനുള്ള അധികാരമാണ് സംസ്ഥാനങ്ങള്‍ തുടക്കം മുതല്‍ ആവശ്യപ്പെടുന്നത്, അല്ലാതെ അതിന്റെ ഒരു വിഹിതം നേടല്‍ മാത്രമല്ല.”

സംസ്ഥാനങ്ങളുടെ സ്വയംഭരണത്തില്‍ ഉന്നതാധികാരസമിതി ഉറച്ച നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ജിഎസ്ടി കൗണ്‍സില്‍, യാദൃച്ഛികമായി, കേന്ദ്ര ജിഎസ്ടിക്കായി പാര്‍ലമെന്റിനും സംസ്ഥാന ജിഎസ്ടിക്കായി നിയമസഭകള്‍ക്കും ശുപാര്‍ശ ചെയ്യുന്ന സ്ഥാപനമാണ്. സാങ്കേതികമായി, നിയമനിര്‍മാണ സഭയ്‌ക്ക് അതംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അതിനാല്‍, നിയമസഭയുടെ ഈ അധികാരം എടുത്തുകളഞ്ഞിട്ടില്ല.”

പ്രധാനമായും, ദാസ്ഗുപ്ത പറഞ്ഞതിങ്ങനെയാണ്, ”നിരക്കുകളെ സംബന്ധിച്ചിടത്തോളം, സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് ഒരുതരത്തിലുള്ള ഒറ്റനികുതിയാണു സ്വീകരിക്കുന്നത്. അതിനാല്‍, ഒരര്‍ഥത്തില്‍, സഹകരണ ഫെഡറലിസത്തിന്റെ താല്‍പ്പര്യത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഭാഗികമായ ത്യാഗമുണ്ട്. സേവനനികുതിയുടെ കാര്യത്തില്‍ ജിഎസ്ടി സംസ്ഥാനത്തിനു കൂടുതല്‍ അധികാരം നല്‍കുന്നു. സംസ്ഥാന ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ പകുതിയും സേവനങ്ങളാണ്.”  

ജിഎസ്ടി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ബ്ലോഗില്‍ കുറിച്ചതിങ്ങനെയാണ്, ”ജിഎസ്ടി ഉപഭോക്തൃ സൗഹൃദവും നികുതിദായകസൗഹൃദവുമാണെന്നു തെളിയിച്ചു.” നികുതിദായകര്‍ പ്രകടിപ്പിക്കുന്ന ശുഭാപ്തിവിശ്വാസത്തിനും നികുതിനിര്‍ണയത്തിനായുള്ള സാങ്കേതികവിദ്യയായ ജിഎസ്ടിക്കും നന്ദി. അത് ഇന്ത്യയെ ഒരൊറ്റ വിപണയാക്കി മാറ്റി എന്നതുറപ്പാണ്.

Tags: indianNirmala Sitharamanസമ്പദ് വ്യവസ്ഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഈ അക്ഷയതൃതീയയ്‌ക്ക് റിസര്‍വ്വ് ബാങ്കിനും സ്വര്‍ണ്ണം വാങ്ങുന്നത് മംഗളകരം;ഏറ്റവുമധികം സ്വര്‍ണ്ണം കൈവശമുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യ

India

‘ ഈ നായ്‌ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ ; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഒവൈസി

മുംബൈയില്‍ 175 പേര്‍ കൊല്ലപ്പെട്ട 2008ലെ ബോംബ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത പാകിസ്ഥാനിലെ ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ (ഇടത്ത്) മുംബൈയിലെ താജ് ഹോട്ടല്‍ ബോംബാക്രമണത്തില്‍ കത്തുന്നു (വലത്ത്)
India

ഇന്ത്യക്കാർ അത് അർഹിച്ചിരുന്നു ; ഭീകരാക്രമണം നടത്തിയവരെ പുരസ്കാരം നൽകി ആദരിക്കണം’; തഹാവൂർ റാണ അന്ന് പറഞ്ഞത്

India

ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയോ: നിര്‍മല സീതാരാമന്‍

India

200 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത് വാട്സാപ്പും ഗൂഗിൾ മാപ്പും വഴി; വിമർശനങ്ങൾക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

പുതിയ വാര്‍ത്തകള്‍

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിൽ: കുറ്റകൃത്യം കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പോലീസ്

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

വർദ്ധിച്ചു വരുന്ന ഇന്ത്യ-പാക് സംഘർഷം: എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies