ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഒരു മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സാംസങ്ങിന്റെ വൈഫൈ ഉപകരണങ്ങളില്‍ പ്രവാചകനിന്ദ ഉള്ളതായി വാര്ത്തപ്രചരിച്ചതോടെ ഇസ്ലാമിസ്റ്റുകള്‍ പരസ്യബോര്‍ഡ് തകര്‍ത്തു. പ്രവാചകന്റെ അനുയായികള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ വൈഫൈ ഉപകരണങ്ങളില്‍ ഉണ്ടായിരുന്നെന്നാണ് പരാതി.
ഇസ്ലാമിസ്റ്റുകള്‍ സാംസങ്ങ് പരസ്യബോര്‍ഡുകള്‍ തകര്‍ക്കുന്നു:
കറാച്ചിയിലെ സ്റ്റാര്‍ സിറ്റി മാളിലാണ് ഈ വൈഫൈ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതോടെ പാകിസ്ഥാനിലെ തീവ്ര ഇസ്ലാമിക സംഘടനയായ തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാന് (ടിഎല്‍പി) എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ സാംസങ്ങിന്റെ നിരവധി പരസ്യബോര്‍ഡുകള്‍ തകര്‍ത്തു.
പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് സാംസങ്ങിനെ 20 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. വൈഫൈ ഉപകരണങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു ക്യുആര്‍ കോഡില്‍ പ്രവാചകനിന്ദയുണ്ടെന്നാണ് ആരോപണം.
സാംസങ്ങ് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്:
ഇക്കാര്യത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാംസങ്ങ് ഒരു മതത്തിനും എതിരല്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രവാചകനിന്ദ കര്‍ശനമായ കുറ്റമായിട്ടാണ് കാണുന്നത്. അതിനെതിരെ ഇസ്ലാമിക വാദികള്‍ കര്‍ശനമായ ശിക്ഷയാണ് നല്‍കുക. ഈയിടെ ശ്രീലങ്കയിലെ ഒരു കമ്പനി മാനേജരെ കമ്പനിയിലുള്ളവര്‍ തന്നെ അടിച്ചുകൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: