ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിനൊപ്പം കാശ്മീരില്‍ ഭീകരവേട്ടയ്ക്ക് മുന്നിട്ടിറങ്ങി ജനങ്ങളും. സമാധാനപരമായി ജീവിക്കുന്നതിനാണ് സൈന്യത്തിനൊപ്പം ഇറങ്ങുന്നതെന്ന് ഗ്രാമീണര്‍ പറഞ്ഞു. ഇന്നു ജമ്മുകാശ്മീരില്‍ നിന്നു രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ ഗ്രാമീണര്‍ പിടികൂടി പോലീസിന് കൈമാറി. റിയാസി ജല്ലയിലാണ് സംഭവം. ഭീകരരില്‍ നിന്നും രണ്ട് എകെ റൈഫിളുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും കണ്ടെടുത്തു.
ഞായറാഴ്ച കശ്മീരിലെ റിയാസി ജില്ലയിലെ തുക്സാന്‍ ഗ്രാമത്തില്‍ നിന്നാണ് ഭീകരര്‍ പിടിയിലായത്. ജില്ലയില്‍ അടുത്തിടെ നടന്ന സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായ ലഷ്കറെ തയിബ കമാന്‍ഡര്‍ താലിഖ് ഹുസൈന്, ലഷ്കറെ തയിബ ഭീകരന് ഫൈസല്‍ അഹമ്മദ് ദാര്‍ എന്നിവരാണ് പിടിയിലായത്. ഭീകരവാദികളെ പിടികൂടിയ ഗ്രാമീണര്‍ക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിന് കൂടുതല്‍ സഹായങ്ങള്‍ ചെയ്യുമെന്ന് ഗ്രാമീണര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: