ന്യൂദല്‍ഹി: മലയാളികളായ എന്‍ കെ പ്രേമചന്ദ്രന് , എന്‍. ഹരി, ജി അനില്‍ കുമാര്‍ എന്നിവരുള്‍പ്പെടെ 16 പേരെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ ബോര്‍ഡ് പുന സംഘടിപ്പിച്ചു. എം പി മാരുടെ പ്രതിനിധി എന്ന നിലയിലാണ് എന്‍ കെ പ്രേമചന്ദ്രന് അംഗമായത്. മുന്‍ മന്ത്രിയായ പ്രേമചന്ദ്രന് കൊല്ലത്തു നിന്നുള്ള എംപി ആണ്. നളിന്‍ കുമാര്‍ ഖട്ടീല്‍, വിനയ് ദിനു തെണ്ടുല്‍ക്കര്‍ എന്നിവരാണ് അംഗങ്ങളായ മറ്റ് രണ്ട് എംപിമാര്‍.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്ന നിലയിലാണ് ബിജെപി മധ്യ മേഖല പ്രസിഡന്റായ എന്‍ ഹരി അംഗമായത്. കോട്ടയം ആനിക്കാട് സ്വദേശിയായ ഹരി ബിജെപി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റാണ്.
ജി അനില്‍കുമാര്‍ കര്‍ഷകരുടെ പ്രതിനിധിയായിട്ടാണ് ബോര്‍ഡില്‍ എത്തുക. തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ തോട്ടമുള്ള അനി്ല്‍ അവിടെ കര്‍ഷക മോര്‍ച്ച ഭാരവാഹിയാണ്. രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് ഡയറക്ടറുമാണ്
സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്, കാര്‍ഷിക വികസന സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ഖര്‍, തമിഴ്നാട് അഡിഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, തൃപുരം ഡിഎഫ്ഒ പ്രസന്‍ജിത്ത് ബിശ്വാസ് എന്നിവരും അംഗങ്ങളാണ്. സവര് ധനാനിയാണ് ചെയര്മാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: