ചെന്നൈ: വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വന്‍കിട ലോട്ടറി വ്യാപാരിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
കണ്ടുകെട്ടിയവയില്‍ പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണുള്ളതെന്നും ഇഡി വ്യക്തമാക്കി. കഴിഞ്ഞ 2022 ഏപ്രിലിലും മാര്‍ട്ടിന്റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: