തിരുവനന്തപുരം: നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. ഇക്കാര്യം എം.പി. മാര്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കണം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി. മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ റെയില്‍വേ വികസനം പുരോഗതിയില്ലാത്ത സ്ഥിതിയിലാണെന്നും പ്രഖ്യാപിക്കുന്ന പല പദ്ധതികളും നടപ്പാകുന്നുമില്ലെന്നും മുഖ്യമന്ത്രി കുറ്റപെടുത്തി. സമഗ്രമായ റെയില്‍വേ വികസനത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറിയിച്ചു. അതേസമയം നേമം ടെര്‍മിനല്‍ വേഗത്തിലാക്കലും കൊച്ചുവേളി സ്റ്റേഷന് വികസനവുമടക്കം കേരള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം കേന്ദ്രസഹ മന്ത്രി വി. മുരളീധരന് കൂടിക്കാഴ്ച നടത്തി.
സില്‍വര്‍ ലൈന്‍ പദ്ധതിയിലെ അവ്യക്തതകള്‍ നീക്കാന്‍ കേരള സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ അതിവേഗ റെയില്‍ പാതയ്ക്കുള്ള ബദല്‍ നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ പരിഗണനയിലുണ്ടെന്ന് ചര്‍ച്ചയില്‍ വ്യക്തമായതായും അദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: