തിരുവനന്തപുരം: താന്‍ നിരപരാധിയാണെന്ന കാര്യം തെളിയുമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഇതൊന്നും കൊണ്ട മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടില്ല. പിണറായിയുടെ കൈയില്‍നിന്ന് പണം വാങ്ങി പരാതിക്കാരി നടത്തുന്ന മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെയെന്നും പി.സി. പറഞ്ഞു.
കേസിലെ വസ്തുത എന്താണെന്ന് താന്‍ തെളിയിക്കും. സത്യം തെളിയിച്ച് പുറത്തിറങ്ങും. പരാതിക്കാരിയെ യഥാര്‍ഥത്തില്‍ പീഡിപ്പിച്ചവരെല്ലാം സന്തോഷമായി റോഡില്‍ കൂടെ നടക്കുന്നു. ആ സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരന് പിസി ജോര്‍ജാണെന്ന് അവര്‍ തന്നെ പത്രസമ്മേളനം നടത്തിയിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
ഐപിസി 354, ഐപിസി 354 എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചന കേസില്‍ ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി പരാതിയുമായി എത്തുകയായിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്.
സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാട്ടിയാണ് മുന്‍ മന്ത്രി കെ ടി ജലീല്‍ ഗുഢാലോചന കേസ് നല്‍കിയത്. പി. സി ജോര്‍ജും സ്വപന സുരേഷുമാണ് ഇതിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: