ഉദയ് പൂര്: രാജസ്ഥാനിലെ ഉദയ് പൂരില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നവര്‍ കൊലപാതകത്തിന് മറവായി രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യലിലാണ് കൊലപാതകികളായ റിയാസ് അട്ടാരിയും മുഹമ്മദ് ഗൗസും ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാചകനെ അപമാനച്ചതിന്റെ പേരില്‍ ഇറച്ചിവെട്ടുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ഇവര്‍ കനയ്യ ലാല്‍ എന്ന ടെയ്ലറെ കഴുത്തറുത്ത് കൊന്നത്. കൊലപാതകത്തിന് മറയുണ്ടാക്കാന്‍ ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിജെപിയില്‍ അംഗത്വമെടുക്കാന്‍ ശ്രമം നടത്തിയിരുന്നതായും ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപിയുടെ വിശ്വസ്തരിലൂടെ പാര്‍ട്ടി പരിപാടികളില്‍ ചിലതില്‍ തല കാണിക്കാന്‍ കൊലപാതകികളില്‍ ഒരാളായ റിയാസ് അട്ടാരിയ്ക്ക് കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 2019ലെ സൗദി തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചെടുത്തുന്ന റിയാസ് അട്ടാരിയെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകനായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രം ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചിരുന്നു. ഉമ്ര കഴിഞ്ഞ് ഉദയ് പൂരില്‍ മടങ്ങിയെത്തിയ റിയാസിനെ ഇര്‍ഷാദ് ചെയിന്‍വാല പൂമാലയിട്ട് സ്വീകരിക്കുന്നത്തിന്റെ ഫോട്ടോയും ലഭ്യമാണ്.
ചെയിന്‍വാല പത്ത് വര്‍ഷത്തിലധികമായി ബിജെപിയുമായി ബന്ധമുള്ള ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകനാണ്. ചെയിന്വാലയെ ബന്ധപ്പെട്ടപ്പോള്‍ റിയാസ് അട്ടാരി ചില ബിജെപി പരിപാടികളില്‍ പങ്കെടുത്തതായി വിവരം ലഭിച്ചതായും ഇന്ത്യാ ടുഡേ പറയുന്നു. ക്ഷണിക്കാതെ തന്നെ ചില പരിപാടികളില്‍ റിയാസ് അട്ടാരി എത്തുകയായിരുന്നുവെന്നും ചെയിന്‍വാല പറയുന്നു. പക്ഷെ സ്വകാര്യമായി റിയാസ് ബിജെപിയെ നിശിതമായി വിമര്‍ശിക്കാറുണ്ടെന്നും ചെയിന്‍വാല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: