തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്കിയ പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ രഹസ്യമൊഴിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
ഐപിസി 354, ഐപിസി 354 എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. സർക്കാരിനെതിരെയുള്ള ഗൂഢാലോചന കേസിൽ ജോർജിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കെ സോളാർ തട്ടിപ്പ് കേസിലെ പ്രതി പരാതിയുമായി എത്തുകയായിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.
സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തൽ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് മുൻ മന്ത്രി കെ ടി ജലീൽ ഗുഢാലോചന കേസ് നൽകിയത്. പി. സി ജോർജും സ്വപന സുരേഷുമാണ് ഇതിലെ പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: