സിപിഎം സംസ്ഥാന കമ്മിറ്റി ആഫീസായ എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തെ ചൊല്ലിയ വാദ പ്രതിവാദങ്ങളളുടെ പുറകെയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി കേരളം. പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് നേരേ നടന്ന അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍. അത്തരത്തിലുള്ള ഒരു പ്രതിഷേധ സമരം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ബോംബാക്രമണത്തിന് ഉത്തരവാദികള്‍ എസ്എഫ്ഐ പ്രവര്‍ത്തകാരാണെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രകടനം വിവാദത്തിലായിരിക്കുന്നത്. എസ്എഫ്ഐക്ക് എതിരെയുള്ള അസഭ്യവാക്യം ഒരാള്‍ വിളിച്ചുകൊടുക്കുകയും മറ്റു സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുകയുമായിരുന്നു.
എകെജിയുടെ നാമഥേയത്തില്‍, തിരുവനന്തപുരത്തെ ആഫീസില്‍, ബോംബോറിഞ്ഞ ചെറ്റകളെ, എസ്എഫ്ഐ പട്ടികളെ എന്നായിരുന്നു പ്രതിഷേധ മുദ്രാവാക്യം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ 24 മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നല്ലാതെ അന്വേഷണത്തില്‍ മറ്റുപുരോഗതികള് ഒന്നുംതന്നെയില്ല. എകെജി സെന്ററിന് നേര്‍ക്ക് കല്ലെറിയുമെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്തിയൂര്‍ക്കോണം സ്വദേശിയായ ഇയാളെ കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: