Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി

കാറളത്തുള്ള തന്റെ രണ്ടരയേക്കർ സ്ഥലത്ത് നേന്ത്രവാഴ കൃഷി ചെയ്തായിരുന്നു തുടക്കം. കൃഷി വിജയം കണ്ടതോടെ നേന്ത്രനോടൊപ്പം ഞാലിപ്പൂവൻ, പൂവൻ, പാളയംകോടൻ, റോബസ്റ്റ എന്നിവയും കൃഷി ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 10:31 am IST
in Agriculture
ഗോകുൽ കരിപ്പിള്ളി

ഗോകുൽ കരിപ്പിള്ളി

കാഞ്ഞാണി: കൃഷിയായാലും രാഷ്‌ട്രീയ പ്രവർത്തനമായാലും ഗോകുൽ കരിപ്പിള്ളി എന്ന അന്തിക്കാട്ടുകാരന് ആവേശമാണ്. രണ്ടായാലും തനിക്ക് ഒരുപോലെ തിളങ്ങാനാകുമെന്നത് പ്രതിഫലിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലകൾ.

ഗോകുലവാസൻ ( 55 )എന്ന ഗോകുൽ കരിപ്പിള്ളി 14 വർഷം മുൻപ് മൈസൂരിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലെത്തിയതോടെയാണ് കൃഷിയിൽ സജീവമാകുന്നത്. കാറളത്തുള്ള തന്റെ രണ്ടരയേക്കർ സ്ഥലത്ത് നേന്ത്രവാഴ കൃഷി ചെയ്തായിരുന്നു തുടക്കം. കൃഷി വിജയം കണ്ടതോടെ നേന്ത്രനോടൊപ്പം ഞാലിപ്പൂവൻ, പൂവൻ, പാളയംകോടൻ, റോബസ്റ്റ എന്നിവയും കൃഷി ചെയ്തു. പച്ചക്കറി കൃഷിക്കായി പ്രത്യേക സ്ഥലം മാറ്റിവച്ച് അവിടെ ചീര, കുമ്പളം, മത്തങ്ങ, വെള്ളരി എന്നിവ കൃഷി ചെയ്യാനും ഗോകുൽ ശ്രദ്ധിച്ചു. കൂടാതെ എരിവു കൂടിയ ഇനം പച്ചമുളക് ( ഭ്രാന്തൻ മുളക് ) കൃഷിയും കൂടെ ചെയ്തു. കഴിഞ്ഞ വർഷം 35,000 രൂപയുടെ പച്ചമുളക് ഇവിടെ നിന്ന് വിറ്റഴിച്ചു.

തെങ്ങും കവുങ്ങും ഗോകുലിന്റെ കൃഷിയിടത്തിലുണ്ട്. ഒരു വർഷം രണ്ട് ലക്ഷത്തോളം രൂപയുടെ അടയ്‌ക്ക ഇവിടെ നിന്നും ലഭിക്കാറുണ്ട്. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, എല്ല് പൊടി തുടങ്ങിയവയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. വിളവെടുക്കുന്ന വസ്തുക്കൾ കാറളത്തുള്ള കാർഷിക സമിതിയുടെ കീഴിലുള്ള വിഎഫ്പിസികെ യിലെത്തിച്ചാണ്  ഇപ്പോൾ വിറ്റഴിക്കുന്നത്. മുൻകാലങ്ങളിൽ കാട്ടൂരിലും പെരിങ്ങോട്ടുകരയിലുമുള്ള വ്യാപാരികൾക്ക് എത്തിച്ച് നൽകിയായിരുന്നു വിൽപ്പന. 2018 ലെ പ്രളയ സമയത്ത് 2 ലക്ഷം രൂപയുടെ കൃഷിനാശം ഇവിടെയുണ്ടായി.

രാവിലെ വീട്ടിൽ നിന്ന് കൃഷിയിടത്തിലെത്തുന്ന ഗോകുലിന് കൃഷിയിടത്തിൽ സഹായിയായിട്ടുള്ളത് കാറളം സ്വദേശി രാജനാണ്. തിരക്കുള്ള സമയത്ത് കൂടുതൽ പണിക്കാരെയും കൂട്ടും. നാളിതുവരെ നിരവധി ബഹുമതികൾ ഗോകുലിന് ലഭിച്ചു.  സമ്മിശ്ര കൃഷിചെയ്തതിന്റെ മികവിന് പുരസ്കാരവും ക്യാഷ് അവാർഡും നേടിയിട്ടുണ്ട്. കാറളം  കാർഷിക സമിതിയായ വിഎഫ്പിസികെ (വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള ) യുടെ ഈ വർഷത്തെ മികച്ച കർഷകനുള്ള അവാർഡും ഗോകുലിന് ലഭിച്ചു.

അന്തിക്കാട് ശ്രീ കാർത്യായനി ദേവീ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായ ഗോകുൽ കരിപ്പിള്ളി, കൃഷിക്കൊപ്പം തന്നെ സജീവ രാഷ്‌ട്രീയ പ്രവർത്തകനുമാണ്. ബിജെപി നാട്ടിക മണ്ഡലം സെക്രട്ടറി കൂടിയായ ഗോകുലിന്റെ ഭാര്യ വിജയലക്ഷ്മി. മകൾ ഗ്രീഷ്മ അന്തിക്കാട് ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ്.

Tags: krishiGokul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോകുലിനെ എസ് എഫ് ഐ ഗുണ്ടാസംഘം തല്ലിച്ചതയ്ക്കുന്നു (വലത്ത്)
Kerala

എസ് എഫ് ഐക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചിട്ടും അനീതിയെ ചോദ്യം ചെയ്ത തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ എബിവിപി നേതാവ് ഗോകുലിന് സമൂഹമാധ്യമങ്ങളുടെ കയ്യടി

Entertainment

മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം ;എന്നാൽ മൂന്നാം ദിവസം ഞാൻ വീണു.

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.