നോനി:മണിപ്പൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചില്‍ മരണം 81 ആയി.60 പേരെ കാണാതായി.ഇത് സ്ഥിരീകരിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേല് സിങ് അറിയിച്ചു.സംസ്ഥനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണിതെന്നും, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്പ്പെടെ 18 പേരെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചു.മരിച്ചവരില്‍ 10 പേര് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണെന്ന് സ്ഥിരികരിച്ചു. ഇവരില്‍ ഒന്‍പത് പേര് ബംഗാള്‍ സ്വദേശികളാണ്.
നോനി ജില്ലയിലെ തുപുലില്‍ റെയില്‍വേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന യാര്‍ഡിലാണ് അപകടം നടന്നത്.ഇതിന് സമീപത്താണ് ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പും സ്ഥിതി ചെയ്യതിരുന്നത്.29 പേരെ പുറത്തെടുത്തതില്‍ 20 പേരും മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.രക്ഷപെട്ടവര്‍ വിവിധ ആശുപ്ത്രികളിലായി ചികിത്സയിലായിരുന്നു.അപകടത്തില്‍ ഗ്രാമീണരും, സൈനികരും, റെയിവേ ജീവനക്കാരും ഉള്‍്പ്പെടെ 60 ഓളം പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു.മണ്ണിടിച്ചില്‍ ഒഴുകി വന്ന മണ്ണും പാറയും ഇമേജി നദിയില്‍ എത്തിയത് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ കാരണമായി.ഇത് താഴ്ന്ന പ്രദേശങ്ങളില്‍ വെളളപ്പൊക്കത്തിന് കാരണമായി.അസം റെഫിള്സ്, ടെറിട്ടോറിയല്‍ ആര്‍മി ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: