തിരുവനന്തപുരം: അമിത്ഷാ കേരളത്തില്‍ എത്തിയ ദിവസമാണ് സന്ദീപാനന്ദ ഗിരി വീടിന്റെ മുറ്റത്തു കിടന്ന കാറ് കത്തിച്ചത്. രാത്രിയില്‍ കാറ് കത്തി. കൊച്ചുവെളുപ്പാന്‍ കാലത്ത് മുഖ്യമന്ത്രി പാഞ്ഞെത്തി. കാര്‍ കത്തിച്ചത് ആര്‍എസ് എസു കാരെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സന്ദീപാന്ദനും തന്റെ പഴയകാര്‍ തീയിട്ടത് ആര്‍എസ്എസ് കാരെന്ന് തറപ്പിച്ചു പറഞ്ഞു. തെളിവോ സൂചനയോ ചോദിച്ചപ്പോള്‍ കൈമലര്‍ത്തിയെങ്കിലും ഇരുവര്‍ക്കും പ്രതികള്‍ ആര്‍എസ് എസുകാരെന്നതില്‍ തര്‍ക്കമേ ഇല്ലായിരുന്നു. വര്‍ഷം പലതുകഴിഞ്ഞിട്ടും ഒരു ആര്‍എസ്എസ് കാരനേയും പിടിക്കാനായില്ല. അന്വേഷണത്തില്‍ വാദി പ്രതിയാകുമെന്ന് മനസിലായതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
എ കെ ജി സെന്ററിലേക്ക് ബോംബേറ് നടന്നത് നട്ടപാതിരയ്‌ക്കാണ്. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ദിവസം. നേരം വെളുക്കാന്‍ കാത്തിരിക്കാതെ ഓടിയെത്തിയ നേതാക്കള്‍ എല്ലാവരും ബോംബോറിഞ്ഞത് കോണ്‍ഗ്രസ് എന്നു പറയാന്‍ മത്സരിച്ചു. പ്രതിയെ പിടിക്കാന്‍ മാത്രം പിണറായി വിജയന്റെ പോലീസിന് കഴിഞ്ഞില്ല എന്നുമാത്രം. അതിക്രമവും അക്രമവും നടക്കുമ്പോള്‍ പോലീസ് അറിയും മു്ന്‍പ് സിപിഎം പ്രതികളെ പ്രഖ്യാപിക്കുന്നത് പുത്തരിക്കാര്യമല്ല.
ആലപ്പുഴയില്‍ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ നോക്കി. അന്വേഷണം മുറുകിയപ്പോള്‍ പിടിക്കപ്പെട്ടത് അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍. പിന്നെ അവരെ കേസില്‍നിന്ന് രക്ഷിക്കാനായി പാര്‍ട്ടിയുടെ തന്ത്രപ്പാട്..
തലശ്ശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ഒരു ടവ്വലിലാക്കി ആര്‍.എസ്.എസ്സുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചു.ഫസല്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം സൂക്ഷിച്ച ആശുപത്രിയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സന്ദര്‍ശനം നടത്തി. വധത്തിനു പിന്നില്‍ ആര്‍എസ്എസ് എന്നു ആഭ്യന്തരമന്ത്രി കോടിയേരി അനന്നിഗ്ദമായി പ്രേഖ്യപിച്ചു. യാതൊരു അന്വേഷണത്തിന്റെയും ആവിശ്യമില്ലയിരുന്നു പ്രതികള്‍ ആരെന്നു വിളിച്ചു പറയാന്‍.
ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന സി.പി.എം ക്രിമിനലുകള്‍ സഞ്ചരിച്ച ഇന്നോവയുടെ പിറകില്‍ മാഷാ അള്ളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു. ്‌രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ കേരളം ഇന്നേ വരെ കാണാത്ത രീതിയില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കസ്റ്റഡിയിലായ 76 പേരും സിപിഎം പ്രവര്‍ത്തകരും നേതാക്കളും. 12 സിപിഎം കാരെ കോടതി ശിക്ഷിക്കുകയും ചെയ്തു.
വടകര മേമുണ്ടയില്‍ ആര്‍.എസ്.എസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് അവിടെയുള്ള മദ്രസയില്‍ കൊണ്ടു പോയിട്ട് കലാപമുണ്ടാക്കാന്‍ നോക്കി. തൊട്ടടുത്തുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ കയ്യോടെ പിടിച്ചത് കൊണ്ട് മാത്രം കലാപം ഒഴിവായി.
കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്ക് സമീപം ബോംബേറ് ഉണ്ടായെന്നും ആര്‍എസ്എസ്സാണ് പിന്നിലെന്നും ആരോപിച്ച് സിപിഎം സംസ്ഥാനം മുഴുവന്‍ അക്രമം നടത്തിയിരുന്നു. എന്നാല്‍ ആ കേസിലും വാദി പ്രതിയാകുമെന്ന് മനസിലായതോടെ അന്വേഷണം നിലച്ചു.
മാഹി പന്തക്കലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആര്‍ എസ് എസ് കാര്‍ ബോംബെറിഞ്ഞെന്ന് പാര്‍ട്ടി പ്രചരിപ്പിച്ചു. ഒടുവില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി പ്രവര്‍ത്തകനും സ്വയം ചെയ്ത് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശമിച്ചതാണെന്ന് കണ്ടെത്തി. രണ്ട് പേരെയും ജയിലിലടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: