ന്യൂദല്‍ഹി: ആദിവാസി ഗോത്രവര്‍ഗ്ഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ച മോദിയുടെ തന്ത്രം കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഇതോടെ നെഹ്രുവിനെ കൊണ്ടുവന്ന് ആദിവാസികളെ എത്രയോ മുന്‍പ് കോണ്‍ഗ്രസ് ആദരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്.
നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ ഒരു ആദിവാസി യുവതി ഉദ്ഘാടനം ചെയ്യുന്നു എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കില്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതേ ചിത്രം തന്നെ നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും രക്ഷിച്ചു എന്ന പേരിലും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കില്‍ കണ്ടെത്തിയിരിക്കുകയാണ്.
ബിജെപിയുടെ നേതൃത്വത്തില്‍ നെഹ്രുവിന്റെ നിലപാടുകളിലെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നതോടെ നെഹ്രുവിനെ ആദര്‍ശധീരനാക്കാനും അതിമാനുഷികനാക്കാനും വലിയ തന്ത്രങ്ങളാണ് നടന്നുവരുന്നത്. ഇതാ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്ന ഒരു കഥയാണ് നെഹ്രു ഒരു ആദിവാസിപ്പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും രക്ഷിച്ചു എന്നത്. നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രവും കൂടെ പ്രചരിക്കുന്നുണ്ട്.
ഇത് ഫാക്ട് ചെക്കില്‍ കെട്ടുകഥയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒഡീഷയിലെം ഹിരാക്കുഡ് അണക്കെട്ടിന്റെ ഉദ്ഘാടനവേളയില്‍ നരബലിയില്‍ നിന്ന് ആദിവാസി പെണ്‍കുട്ടിയെ ജവഹര്‍ലാല്‍ നെഹ്രു രക്ഷിച്ചു എന്ന അവകാശവാദവുമായാണ് ചിത്രവും സന്ദേശവും പ്രചരിക്കുന്നത്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല. പ്രചരിക്കുന്ന ചിത്രം ഹിരാക്കുഡ് ഉദ്ഘാടനത്തിന്‍റേതല്ലെന്നും ഫാക്ട് ചെക്കില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രം ജാര്‍ഖണ്ഡിലെ പാഞ്ചേത് അണക്കെട്ടിന്‍റേതാണ്. അണക്കെട്ടിലെ തൊഴിലാളിയായ ബുധിനി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: