ജയ്പുര്‍: ഉദയ്പുരില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന് ബന്ധമുണ്ടെന്ന് രാജസ്ഥാന് പോലീസ് വ്യക്തമാക്കിയതിനു പിന്നാലെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലയാളികളിലൊരാളായ റിയാസ് അക്തരി തന്റെ മോട്ടോര്‍സൈക്കിളിന് 2611 എന്നെഴുതിയ നമ്പര്‍ പ്ലേറ്റ് അധിക പണം നല്കി സ്വന്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണം തീയതി നമ്പര്‍ കൊലയാളികള്‍ സ്വന്തമാക്കിയത് 5000 രൂപയാണ് നല്കിതയെന്ന് പോലീസ് കണ്ടെത്തി.
കൊലയാളികളായ ഗോസ് മുഹമ്മദും റിയാസ് അക്തരിയും തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം തന്നെയാണിത്. കനിയ ലാലിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ ശേഷം രണ്ട് കൊലപാതകികള്‍ രക്ഷപ്പെട്ടത് ഇപ്പോള്‍ ഉദയ്പൂരിലെ പോലീസ് സ്റ്റേഷനില്‍ കിടക്കുന്ന ഈ ബൈക്കിലാണ്. 2013ല്‍ എച്ച്ഡിഎഫ്സിയില് നിന്ന് ലോണ്‍ എടുത്താണ് റിയാസ് അക്തരി ബൈക്ക് വാങ്ങിയതെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) രേഖകള്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി 2014 മാര്‍ച്ചില്‍ അവസാനിച്ചു. മുംബൈ ആക്രമണത്തിനു ശേഷം റിയാസ് പാക്കിസ്ഥാന് ബന്ധം കൂടുതല്‍ ദൃഢമാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: