കൊച്ചി : ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന ആരോപണങ്ങള്‍ ഉന്നയിക്കുകയും കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം ഹൈക്കോടതി തള്ളി.
അതിനുശേഷം അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ കൂടിചേര്ത്തതോടെ സ്വപ്ന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസെടുത്തതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസിന് അധികാരമുണ്ട്. അതി തടയാന്‍ കഴിയില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന് അറിച്ചു.
അതിനിടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്തു. നാലാം തവണയാണ് സ്വപ്നയെ ഇഡി ചോദ്യം ചെയ്യുന്നത്. കോടതിയില്‍ നല്കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്നയില് നിന്ന് മൊഴിയെടുക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: