ന്യൂദല്‍ഹി: പിഎസ്എല്‍വി സി53 ദൗത്യത്തിലൂടെ രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് പേലോഡുകള്‍ ബഹിരാകാശത്ത് വിജയകരമായി എത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്പേസ്, ഐഎസ്ആര്‍ഒ എന്നിവയെ അഭിനന്ദിച്ചു.
ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ വിജയകരമായ വാണിജ്യ ദൗത്യത്തില്‍, ഇസ്റോ വ്യാഴാഴ്ച ശ്രീഹരിക്കോട്ടയിലെ സ്പേസ്പോര്‍ട്ടില്‍ നിന്ന് പിഎസ്എല്‍വി സി53 ബോര്‍ഡില്‍ മൂന്ന് വിദേശ ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു. ഇന്‍സ്പേസ്, ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) എന്നിവവഴി പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെറ്റല് മൊഡ്യൂള്‍ (പിഒഇഎം) ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ദിഗന്തര, ധ്രുവ സ്പേസ് എന്നിവയുള്‍പ്പെടെ ആറ് പേലോഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കി.
പിഎസ്എല്‍വി സി 53 ദൗത്യം രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് പേലോഡുകള്‍ ബഹിരാകാശത്ത് എത്തിച്ചുകൊണ്ട് ഒരു പുതിയ നാഴികക്കല്ല് രാജ്യം കൈവരിച്ചു. ഈ സംരംഭം പ്രാപ്തമാക്കിയതിന് ഇന്‍സ്പേസിനും, ഐഎസ്ആര്‍ഒയ്ക്കും അഭിനന്ദനങ്ങള്‍. സമീപഭാവിയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ബഹിരാകാശത്ത് എത്തുമെന്ന് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: