പീരുമേട്:37746 രൂപയുടെ വൈദ്യുബില്ല് അടയ്ക്കാന്‍ സാധിക്കാതെ ആറ് മാസമായി ഇരുട്ടില്‍ കഴിയുകയാണ് പീരുമേട്ടിലെ തോട്ടം തൊഴിലാളി കുടുംബം.വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് പോബ്സ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ഗണേശനും, ഭാര്യ റാണിയും മക്കളായ ഭാനുവും, കാവ്യയും കാഴ്ച്ചപരിമിതിയുളള വൃദ്ധമാതാവും അടങ്ങുന്നതാണ് കുടുംബം.
ശണേശന്‍ രോഗശയ്യയിലാണ്.ഭാര്യ റാണി ഇഞ്ചിക്കാട് തോട്ടത്തില്‍ സ്ഥിരജോലിയായതിനാല് ലഭിച്ച ലയത്തിലേക്ക് ഇവര്‍ താമസിക്കാന്‍ എത്തിയിയത്.ഇതിന് മുന്‍പ് താമസിച്ചിരുന്നവര്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്ന് വിരമിച്ച് ഇവിടം വിട്ട് പോയിരുന്നു. ഗണേശനും കുടുംബവും മാസബില്ല് അടച്ചിരുന്നു എന്നാല്‍ അതിന് ശേഷമാണ് കുടിശിക ഇനത്തില്‍ 37746 രൂപയുടെ ബില്‍ ലഭിക്കുന്നത്. നിര്‍ദ്ധനകുടുംബത്തിന് ഈ പണം കെട്ടാന്‍ നിര്‍വ്വാഹം ഇല്ലായിരുന്നു.
പണം അടയ്ക്കാത്തതിനാല്‍ ആറ് മാസമായി ഇവരുടെ വീട്ടിലേക്കുളള വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.മുന്‍പ് താമസിച്ചവര്‍ പോയപ്പോള്‍ വൈദ്യതിബില്‍ കുടിശിക ഉണ്ടോ എന്ന് പരിശോധിച്ചിട്ടില്ല എന്നും കുടുംബം പറയുന്നു.എന്നാല്‍ മുന്‍കാലങ്ങളിലെ കുടിശികയോ, ലൈനിലെ തകരാറോ ആയിരിക്കാം ഇത്രവലിയ തുക വരന് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു.എന്നാല്‍ തകരാര്‍ ഉളളതായി മുന്‍പ് താമസിച്ചിരുന്നവര്‍ പരാതി ഒന്നും തന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.വൈദ്യുതി ഇല്ലാത്തതിനാല്‍ കുട്ടികള്‍ അടുത്തവീടുക്കാരുടെ സഹായത്തോടെയാണ് പഠനം നടത്തുന്നത്.ഈ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാകണെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: