നിലമ്പൂര്‍: അനിധികൃതമായി കൈയ്യില്‍ സൂക്ഷിച്ചിരുന്ന പണവുമായി മോട്ടോര്‍ വെഹിക്കള്‍ ഇന്സ്പേക്ടറേയും, ഏജന്റിനേയും വിജിലന്‍സ് പിടികൂടി.ആലപ്പുഴ കോമല്ലൂര്‍ കരിമുളക്കല്‍ ഷഫീസ് മന്‍സിലില്‍ ബി.ഷഫീസ്, ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്.50,670 രൂപയും ഇവരുടെ കൈയ്യില്‍ നിന്ന് പിടികൂടി.രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ഷഫീസിന് വഴിക്കടവ് ചെക്ക്പോസ്റ്റിലായിരുന്നു മൂന്ന് ദിവസമായി ഡ്യൂട്ടി. ഇത് കഴിഞ്ഞ് നാട്ടിലേക്ക് പോവാനായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്.ഇവര്‍ വീട്ടിലേക്ക് പോവാനായി കാറില്‍ പുറപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സ് ഇവര്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു.ഷഫീസിന്റെ ഭാര്യയുടെ പേരിലുളള കാര്‍ ഓടിച്ചിരുന്നത് ജുനൈദ് ആയിരുന്നു.
മൊഴിയെടുക്കുന്നതിനിടെ ഷഫീസിന് ദേഹാസ്വാസ്ഥം ഉണ്ടായി.ഉടന്‍ നിലമ്പൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് വണ്ടൂര്‍ ആശുപ്ത്രിയിലേക്ക് മാറ്റി.ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ ഉണ്ടാകാറുളളത് കൊണ്ട് ഇടയക്ക് ലഭിക്കുന്ന പണം ഏജന്റ്മാരെ ഏല്‍പ്പിക്കുകയും, വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒന്നിച്ച് വാങ്ങുകയുമാണ് പതിവെന്ന് വിജിലന്‍സ് പറയുന്നു.ഡിവൈഎസ്പി ഫ്റോസ് എം ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇരുവരേയും പിടികൂടിയത്.ഡിവൈഎസ്പി, എസ്ഐമാരായ പി.മോഹന്‍ദാസ്, പി.പി ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: