കോട്ടയം: എകെജി സെന്റിറിന് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പുലര്‍ച്ചെ നടത്തിയ പ്രകടനത്തില്‍ കോട്ടയം ഡിസിസി ഓഫീസിന് നേരെ പന്തം കത്തിച്ചെറിഞ്ഞു.ഓഫീസിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു.ഓഫീസിന് മുന്നിലെ ഗെയറ്റില്‍ ഉണ്ടായിരുന്ന കൊടിയും കത്തിച്ചു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഡിസിസി ഓഫീസിന് മുന്‍വശത്ത് പെട്രോള്‍ പമ്പാണ്.തീപടര്‍ന്നിരുന്നെങ്കില്‍ വലിന അപകടം ഉണ്ടാകുമായിരുന്നു.ഡിവൈഎഫഐ പ്രവര്‍ത്തകരാണ് പന്തം എറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
എന്നാല്‍ ഓഫീസിന് നേര ആക്രമണം നടന്നത് പോലീസ് സംരക്ഷണയിലാണെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.പോലീസിന് പ്രതികളെ പിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രതികളുടെ വിഷ്വല്‍ നല്‍കാമെന്നും, നാല് പോലീസിനെ കാവല്‍ നിര്‍ത്തിയതല്ലാതെ ഇതുവരെ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞില്ല.എറിയാന്‍ കരുതികൂട്ടിയാണ് കല്ലുകൊണ്ടുവന്നത്.തീപ്പന്തം കൊളുത്തിയാണവര് വന്നത്.24 മണിക്കൂറിനുളളില്‍ പ്രതികളെ പിടിക്കണം.പ്രതികളെ പിടിക്കാനുളള ധൈര്യ പോലീസിനുണ്ടോ എന്നാണ് സംശയം.ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യാഗ്രഹം ഇരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: