കണ്ണൂര്‍: മൂന്നുദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. രാവിലെ 8:45 ന് കണ്ണൂര്‍ വിമാന താവളത്തിലെത്തുന്ന രാഹുലിന് വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. എകെജി സെന്റ്റിന് നേരേ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് പരിസ്ഥിതി ലോല മേഖലാ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്ക്വയറില്‍ നടക്കുന്ന ബഹുജനസംഗമത്തിലും പങ്കെടുത്ത് സംസാരിക്കും.
എസ്എഫ്ഐ ആക്രമണത്തില്‍ തകര്‍ന്ന കല്പറ്റയിലെ എം.പി ഓഫീസ് സന്ദര്‍ശനം നിലവിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വയനാട് ജിലല്ലയിലെ പരിപാടികളെ കൂടാതെ മലപ്പുറത്തെ പൊതു ചടങ്ങുകളിലും രാഹുല്‍ പങ്കെടുക്കും. ജൂലൈ മൂന്നിന് വൈകുന്നേരം തിരികെ ദല്‍ഹിയിലേക്ക് മടങ്ങും.
എകെജി സെന്ററിന് നേരേ ബോംബാക്രമണം നടന്ന സാഹചര്യത്തില്‍ കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടി ഓഫീസുകളിലും പോലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: