തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനെതിരെ ബോംബേറ് ഗുരുതരമായ സുരക്ഷാ വീ്ഴ്ച. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ കയറിയിറങ്ങുന്ന പാര്‍ട്ടി ആസ്ഥാനത്തിനു നേരെയാണ് ആക്രമണം. പ്രധാന പ്രവേശനകവാടത്തില്‍ പോലീസ് കാവല്‍ നില്‍ക്കെ വശത്തുള്ള കവാടത്തിലാണ് ബോംബേറ് നടന്നത്.
സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ശൈലിയും ന്യായീകരിക്കുന്ന ശീലവും അടുത്തകാലത്തായി കെ പി സി സി സ്വീകരിച്ചിരിക്കുകയാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന് പറഞ്ഞു കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രിയെ കൊല്ലാന്‍ വിമാനത്താവളത്തില്‍ ആളെകയറ്റി അയച്ചതതു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് അഭ്യര്‍ത്ഥിച്ചു.
വിമാനയാത്രയില്‍ മുഖ്യമന്ത്രിയെ കരിങ്കോടി കാട്ടിയതിന് എതിരെ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ കെപിസിസി ആഫീസ് അക്രമിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സിപിഎം തന്നെ നടത്തിയ നാടകമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: