ക്വലാലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും, പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍.
ലോക ഒന്നാം നമ്പര്‍ താരം തായ്ലന്‍ഡിന്റെ ഫിട്ടിയാപോണ്‍ ചായ്വാനിനെ പരാജപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. ചായ്വനെതിരെ പിന്നില്‍ നിന്ന് പൊരുതി കയറിയാണ് സിന്ധുവിന്റെ ജയം. ആദ്യ ഗെയ്മില്‍ സിന്ധു 19-21 ന് പിന്നില്‍ പോയിരുന്നു. എന്നാല്‍ അടുത്ത രണ്ട് ഗെയ്മിലും തിരിച്ചുപിടിച്ച സിന്ധു മത്സരം സ്വന്തമാക്കി. സ്കോര്‍: 19-21, 21-9, 21-14. രണ്ടാം നമ്പര്‍ താരമയാ ചൈനയുടെ തായ് സു യിങ്ങിനെയാണ് ക്വാര്‍ട്ടറില്‍ സിന്ധു നേരിടുക.
എച്ച്.എസ് പ്രണോയ് തായ്വാന് താരം ചൗ ടിയെന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. 21-15, 21-7 എന്ന സ്കോറിന് നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു പ്രണോയ് തോല്‍പ്പിച്ചത്. ഇന്തോനേഷ്യയുടെ ജോണത്തന്‍ ക്രിസ്റ്റിയെയാണ് മലയാളി താരം നേരിടുക.
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായ്രാജ് രങ്കറെഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് അടുത്ത റൗണ്ടിലേക്ക് വാക്ക് ഓവര്‍ ലഭിച്ചു. ഇന്തോഷ്യയുടെ ഗോ സെ ഫൈ-നുര്‍ ഇസ്സുദിന്‍ സഖ്യം മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യന്‍ സഖ്യം മുന്നേറിയത്.
അതേസമയം ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന പി. കശ്യപ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. തായ്ലന്ഡ് താരം കുന്‍ലാവുട്ട് വിട്ടിദ്സരണിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്കോര്‍: 21-19, 21-10.
പ്രതികരിക്കാൻ ഇവിടെ എഴുതുക: