തിരുവനന്തപുരം: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കണ്ണ് തുറക്കുകയും പ്രതികരിച്ചു തുടങ്ങുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. അദ്ദേഹം പ്രതികരിക്കുന്നതായും സഹോദരന് അറിയിച്ചതായി സുരേന്ദ്രന് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘ശങ്കു. ടി. ദാസ് കണ്ണു തുറന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നും സഹോദരന് ഭാസ്കര്‍ വിളിച്ചുപറഞ്ഞ ശുഭവാര്‍ത്ത പങ്കുവെക്കുകയാണ്. പ്രാര്‍ത്ഥനകള്‍ തുടരുക.’
ജൂണ്‍ 23ന് രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കോട്ടക്കല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശങ്കു. ടി. ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചു ദിവസമായി ഡോക്റ്റര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ശങ്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: