വൈക്കം: മുന്നറിയിപ്പില്ലാതെ വൈക്കം ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ തിരുവാഭരണം സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം, ക്ഷേത്രവും ഇരുട്ടിലായി. ചൊവ്വാഴ്ച്ച രാത്രിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെ ഫ്യൂസ് ഊരിയത്. ക്ഷേത്രം ഇരുട്ടിലായതോടെ ജീവനക്കാര്‍ ഇലക്ട്രീഷനെ വിളിച്ചു പരിശോധിച്ചപ്പോഴാണ് ഫ്യൂസ് ഊരിയത് അറിയുന്നത്. ദേവസ്വം ജീവനക്കാര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും വൈദ്യതി ബന്ധം പുന:സ്ഥാപിക്കാന്‍ തയ്യാറായില്ല.
സംഭവം അറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് അസി: എന്‍ജിനീയര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വൈദ്യുതി പുന:സ്ഥാപിക്കാന്‍ കെഎസ്ഇബി തയ്യാറായത്. രാത്രി 12 മണിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.ഉപരോധത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആര്. സുഭാഷ് , നഗരസഭ കൗണ്‍സിലര്‍മാരായ എം.കെ. മഹേഷ്, കെ.ബി.ഗിരിജാ കുമാരി, ടൗണ്‍ പ്രസിഡന്റ് പ്രിയ ഗിരീഷ്, ജനറല്‍ സെക്രട്ടറി ഷിന്റോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: