ഉദയ്പ്പൂര്‍: പ്രവാചക നിന്ദാ വിവാദത്തില്‍, നൂപുര്‍ ശര്‍മയെ പിന്തുണച്ച യുവാവിന്റെ തലയറുത്ത സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. കൊലയാളികളായ രണ്ട് ഇസ്ലാമിക ഭീകരര്‍ക്ക് ഏതെങ്കിലും അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയാണ് ആദ്യ ദൗത്യം. പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്.
കൊലയാളികളില്‍ ഒരാള്‍ക്ക് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജേന്ദ്ര സിങ് യാദവ് വെളിപ്പെടുത്തി. ഗൗസ് മുഹമ്മദ്, കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദവാ അത്തെ ഇസ്ലാമി എന്ന ഭീകര സംഘടനയിലെ അംഗമാണെന്നും ഇയാള്‍ 2014ല്‍ കറാച്ചി സന്ദര്‍ശിച്ചിരുന്നതായും പരിശീലനം നേടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റൊരു പ്രതി റിയാസിന് ഐഎസ് ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഈയിടെ എന്‍ഐഎ അറസ്റ്റു ചെയ്ത, ഐഎസ് ഭീകരന് ടോങ്ക സദേശി മുജീബ് അബ്ബാസിയുമായി റിയാസിന് ബന്ധമുണ്ട്. അബ്ബാസിയുമായി 2021ല്‍ മൂന്നു തവണ റിയാസ് ആശയ വിനിമയം നടത്തിയിരുന്നു. ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലും ഐഎസുമായി ബന്ധമുള്ള ചിഹ്നങ്ങളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭീകരര്‍ കനയ്യ ലാലിനെ 26 തവണ കുത്തിയെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 10 കുത്തുകളും കഴുത്തിലാണ്. ഈ കുത്തുകളും അതുവഴി രക്തം വാര്‍ന്നു പോയതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ക്കു പുറമേ അഞ്ചു പേരെക്കൂടി അറസ്റ്റു ചെയ്തു. 10 പേര് കസ്റ്റഡിയിലുണ്ട്.
ജോലിയില്‍ വീഴ്ച വരുത്തിയ ഉദയ്പ്പൂര്‍ ധന്മണ്ഡി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബന്‍വര്‍ ലാലിനെ സസ്പെന്‍ഡ് ചെയ്തു. വധഭീഷണിയുണ്ടായിട്ടും സുരക്ഷ നല്‍കുന്നതിലും നടപടി കൈക്കൊള്ളുന്നതിലും വീഴ്ച വരുത്തിയെന്നാണ് ആരോപണം.
അതിനിടെ ഉദയ്പ്പൂരിലെ പലയിടങ്ങളിലും ഇന്നലെയും വലിയ തോതില്‍ സംഘര്‍ഷങ്ങളുണ്ടായി. രാജാസമന്ദില് പ്രതിഷേധങ്ങള്‍ക്കിടെ കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: