തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങ്ങില്‍ രാത്രി താന്‍ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. രാത്രി ഏഴു മണിക്ക് ശേഷമുള്ള അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അറിയില്ലെന്ന് നിയമസഭയില്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ധാര്‍മികതക്ക് നിരക്കാത്തതാണെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടില്‍ കോണ്‍സല്‍ ജനറലിനോടൊപ്പം രാത്രി പോയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നു കൂടിക്കാഴ്ചകളെന്നും സ്വപ്ന പറഞ്ഞു.
പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യില്‍ തെളിവുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: