കൊച്ചി : കേന്ദ്ര സുരക്ഷ നല്‍കാനുള്ള സംവിധാനം ഇല്ല. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം ജില്ലാ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. പോലീസ് സുരക്ഷ പിന്‍വലിച്ച് ഇഡി സുരക്ഷ നല്‍കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താമസിക്കുന്നയിടത്ത് അടക്കം കേരള പോലീസ് തന്നെ നിരീക്ഷിക്കുകയാണെന്നും പോലീസിനെ പിന്‍വലിക്കണം. ഇഡിയുടെ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.
എന്നാല്‍ സുരക്ഷയ്‌ക്കായി ഇഡി തന്നെ പോലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നുമാണ് ഇഡി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അറിയിച്ചു. അതിനിടെ ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്‌ച്ചത്തേയ്‌ക്ക് മാറ്റിയിട്ടുണ്ട്. വ്യാജ രേഖ ചമയ്‌ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: