ജയ്പൂര്‍ : ഇന്ത്യയിലെ മുസ്ലിങ്ങള്‍ താലിബാന്‍ മനോഭാവം അനുവദിക്കില്ലെന്ന് രാജസ്ഥാനിലെ കനയ്യ ലാലിന്റെ കൊലപാതകത്തില്‍ അജ്‌മേര്‍ ദര്‍ഗ തലവന്‍ സൈനുല്‍ അബേദിന്‍ അലി ഖാന്‍. നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് തയ്യല്‍കാരനായ കനയ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
മാനവരാശിക്ക് എതിരായ ആക്രമണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്ലാമില്‍ സമാധാനമാണ് അനുശാസിക്കുന്നത്. പാവപ്പെട്ടൊരാളെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും സൈനുല്‍ അബേദിന്‍ അലി ഖാന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
കനയ്യയുടെ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തില്‍ ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയത്തെ തുടര്‍ന്ന് എന്‍ഐഎ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കനയ്യയ്‌ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസും വെളിപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അറുന്നൂറോളം പോലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുകയാണ്. 7 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: