ഗുവാഹത്തി: ആസാമിലെ പ്രളയബാധിത മേഖലകളില്‍ സേവാനിരതരായി സേവാഭാരതിയുടെയും വിദ്യാഭ്യാരതിയുടെയും പ്രവര്‍ത്തകര്‍. അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം ആയിരത്തിലധികം പ്രവര്‍ത്തകരാണ് സേവനരംഗത്തുള്ളത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് വള്ളങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുകയാണ് പ്രവര്‍ത്തകര്‍.
സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ സേവാനിരതരായി രംഗത്തുണ്ട്. വിദ്യാഭാരതിയുടെ രാമകൃഷ്ണ നഗര്‍ സരസ്വതി വിദ്യാമന്ദിറിലെ കുട്ടികളും അധ്യാപകരും വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നതിന് സജീവമായി രംഗത്തുണ്ട്. സില്‍ച്ചാര്‍, കച്ചാര്‍ മേഖലയിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. 21 ലക്ഷത്തോളം ആളുകളെ ഇത് ബാധിച്ചു. പ്രളയത്തിലെ ആകെ മരണസംഖ്യ 134 ആയി. കാംരൂപ്, മോരിഗാവ്, നാഗോണ്‍ എന്നിവിടങ്ങളിലും ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: