തിരുവനന്തപുരം: അന്താരാഷ്ട്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകദിനാഘോഷങ്ങളുടെ ഉദ്ഘാടനവും സംരംഭകത്വ ഹെല്പ്പ്ഡെസ്കുകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യാവസായ മന്ത്രി പി.രാജീവും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വിഗോവിന്ദനും ചേര്‍ന്ന് നിര്‍വഹിച്ചു.
സംരംഭക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തിനുള്ളില്‍ 24,784 സംരംഭങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തെന്ന് പി. രാജീവ് പറഞ്ഞു. മൂന്നു റീജ്യണല്‍ ഫെസിലിറ്റേഷന്‍ കൗണ്‍സിലുകള്‍ ആഗസ്ത് മുതല്‍ പ്രവത്തനമാരംഭിക്കും. ചില ബാങ്കുകള്‍ സംരംഭകര്‍ക്കായി നാലു ശതമാനം പലിശ നിരക്കില്‍ വായ്പ്പ ലഭ്യമാക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഒരുലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ നാലു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാവുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: