ആലുവ: കേരള ക്ഷേത്ര സംരക്ഷണ സമിതി 56-ാമത് സംസ്ഥാന സമ്മേളനം ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ ആലുവയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേശവസ്മൃതി ഹാളില്‍ സംസ്ഥാനസമിതി യോഗം ചേരും. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി മാര്‍ഗനിര്‍ദേശം നല്‍കും.
ഞായറാഴ്ച ആലുവ ടൗണ്‍ ഹാളിലാണ് (കേളപ്പജി നഗര്‍) സമ്മേളനം. രാവിലെ 5.45 ന് ഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ലളിതാ സഹസ്ര നാമജപം, പഞ്ചവാദ്യം, നാമജപം, സോപാനസംഗീതം എന്നിവ നടക്കും. 10ന് സമിതി സംസ്ഥാന രക്ഷാധികാരി പി.ഇ.ബി. മേനോന്‍ ഭദ്രദീപം തെളിക്കും. ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.ടി.ആര്‍. രാമനാഥന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ ആമുഖപ്രഭാഷണവും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തും. സിനിമാസംവിധായകന്‍ രാമസിംഹന്‍, കലാമണ്ഡലം ശങ്കരവാര്യര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. 11.30 ന് പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ സംഘടനാ മാര്‍ഗരേഖ അവതരിപ്പിക്കും. 1.30 ന് വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ റിപ്പോര്‍ട്ടും ഖജാന്‍ജി വി.എസ്. രാമസ്വാമി കണക്കും അവതരിപ്പിക്കും.
പ്രവര്‍ത്തകസമിതി രൂപീകരണ യോഗത്തില്‍ സമിതി രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് വരണാധികാരി ആയിരിക്കും. മൂന്നിന് സമാപന സമ്മേളനം സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യന്‍ അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. അഖില കേരള തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരി സംസാരിക്കും.
സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ.ടി.ആര്‍. രാമനാഥന്‍, ജനറല്‍ കണ്‍വീനര്‍ എന്‍. അനില്‍കുമാര്‍, സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. നാരായണന്‍, സോമരാജ് മാങ്ങാംപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: